കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച അര്‍ധരാത്രി വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രിവരെ ...

മലപ്പുറം: കൊവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന അടിയന്തര സാഹചര്യത്തില്‍ നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രിവരെ നീട്ടി. ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് (സിആര്‍പിസി) സെക്ഷന്‍ 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രിവരെ നീട്ടിയതായി മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മലികകാണ്് ഉത്തരവിറക്കിയത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച അര്‍ധരാത്രി വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രിവരെ രാജ്യവ്യാപകമായി ദീര്‍ഘിപ്പിച്ച് ഉത്തരവായത്.