Asianet News MalayalamAsianet News Malayalam

കുമ്പളം കരീത്രക്കാരുടെ ദുരിതത്തിന് അവസാനമാകുന്നു; കരിങ്കല്‍ ഭിത്തി നിര്‍മ്മിക്കുമെന്ന് റെയില്‍വെയുടെ ഉറപ്പ്

റെയില്‍വെ ഭൂമിയില്‍ കരിങ്കല്‍ ഭിത്തികള്‍ കെട്ടി കൈതപ്പുഴ കായലില്‍ നിന്നുള്ള ഉപ്പുവെള്ളം തടയാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. റെയില്‍വെ ഭൂമിയിലൂടെ റോഡ് നിര്‍മ്മിക്കാനാകാത്തതിനാല്‍ ചെളിവെള്ളത്തിലൂടെ വീട്ടിലേക്കുള്ള പോകുന്നതിനിടെ പാമ്പും ഇഴജന്തുക്കളുമൊക്കെ സ്ഥിരമായി അക്രമിക്കുന്നതിനും നാട്ടുകാര്‍ പരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.

railway official gives permission for stone wall in Kumbalam Kareethra to end year longing issue
Author
Kareethara Stores, First Published Aug 1, 2021, 11:26 AM IST

വേലിയറ്റസമയത്ത് ഉപ്പുവെള്ളം കയറുന്നതിനാല്‍, വർഷം മുഴുവൻ ചെളിയിലും വെള്ളത്തിലും ജീവിക്കേണ്ടിവരുന്ന എറണാകുളം കുമ്പളത്തെ കരീത്ര നിവാസികളുടെ ഗതികേടിന് പരിഹാരമാകുന്നു. ഉപ്പുവെള്ളം കയറാതിരിക്കാന്‍ റെയിൽവേ ഭൂമിയിൽ കരിങ്കല്‍ ഭിത്തി നിർമ്മിക്കാമെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. കരീത്രക്കാരുടെ ദുരിതത്തെകുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തയാണ് വഴിത്തിരിവുണ്ടാക്കിയത്.

വേലിയേറ്റസമയത്ത് ഉപ്പുവെള്ളം കയറുന്നതി നാല്‍ സ്വന്തം വീടുപേക്ഷിച്ച് താമസം വാടകവീട്ടില്‍ കഴിയേണ്ട അവസ്ഥയിലാണ് കരീത്രയിലുള്ളവര്‍. വാടക നല്‍കാന്‍ സാമ്പത്തികശേഷിയില്ലാത്തവര്‍ പൊട്ടിപൊളിഞ്ഞ വീട്ടില്‍ ചെളിയിലും വെള്ളത്തിലും ജീവിക്കുന്നു. ഉപ്പുവെള്ളം കേറി വീടുകളിലധികവും ദ്രവിച്ചു. കുമ്പളം റെയില്‍വെ സ്റ്റേഷനടുത്ത് കരീത്രയിലുള്ള 178 വീട്ടുകാരുടെ ദുരിതമറിഞ്ഞ റെയില്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. 

റെയില്‍വെ ഭൂമിയില്‍ കരിങ്കല്‍ ഭിത്തികള്‍ കെട്ടി കൈതപ്പുഴ കായലില്‍ നിന്നുള്ള ഉപ്പുവെള്ളം തടയാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. റെയില്‍വെ ഭൂമിയിലൂടെ റോഡ് നിര്‍മ്മിക്കാനാകാത്തതിനാല്‍ ചെളിവെള്ളത്തിലൂടെ വീട്ടിലേക്കുള്ള പോകുന്നതിനിടെ പാമ്പും ഇഴജന്തുക്കളുമൊക്കെ സ്ഥിരമായി അക്രമിക്കുന്നതിനും നാട്ടുകാര്‍ പരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.

റോഡ് നിര്‍മ്മിക്കാനുള്ള അനുമതിക്കായി കുമ്പളം പഞ്ചായത്തിനോട് അപേക്ഷ നല്‍കാനാണ് ഉദ്യോഗസ്ഥര് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അപേക്ഷ ലഭിക്കുന്ന മുറക്ക് ഉടന്‍ പരിഹാരമുണ്ടാകും. രണ്ടിന്‍റെയും നിര്‍മ്മാണം പൂര്‍ത്തിയായാല്‍ വര്‍ഷങ്ങളായുള്ള കരീത്രക്കാരുടെ ദുരിത ജിവതത്തിനാകും അവസാനമാവുക


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios