വനപാലകർ പാർക്കിൽ നടത്തിയ പരിശോധനയിൽ വരയാടുകളുടെ കുട്ടികളെ കണ്ടതായി പറയുകയും ചെയ്തു. ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ് ജനുവരി 21 ഓടെ പാർക്ക് പൂട്ടുന്നത്

ഇടുക്കി: രാജമല ജനുവരി 21 ന് അടയ്ക്കും. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെയാണ് പാർക്ക് അടക്കുന്നതെന്ന് വൈൽഡ് ലൈഫ് വാർഡൻ ആർ.ലക്ഷ്മി പറഞ്ഞു. ഇത്തവണ വരയാടുകളുടെ പ്രജനനം നേരത്തെ ആരംഭിച്ചിട്ടുണ്ട്. വനപാലകർ പാർക്കിൽ നടത്തിയ പരിശോധനയിൽ വരയാടുകളുടെ കുട്ടികളെ കണ്ടതായി പറയുകയും ചെയ്തു.

ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ് ജനുവരി 21 ഓടെ പാർക്ക് പൂട്ടുന്നത്. സാധാരണ ഏപ്രിൽ അവസാനമാണ് തുറക്കുന്നത്. പ്രസവ കാലം നീണ്ടാൽ വീണ്ടും തുറക്കാൻ വൈകുമെന്നും അവർ പറഞ്ഞു.