കായംകുളം: റിട്ടയേര്‍ഡ് കെഎസ്ആർടിസി ഡ്രൈവർ കാക്കനാട് നടക്കാവിൽ പുത്തൻവീട്ടിൽ ടി പാപ്പച്ചൻ (62) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴിന് കാക്കനാട് ജങ്ഷന് സമീപമായിരുന്നു അപകടം. 

റോഡിൽ കൂടി നടന്നുപോകുമ്പോൾ പിന്നാലെ വന്ന കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.നാട്ടുകാർ ഉടൻതന്നെ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച പുലർച്ചെ മരണപ്പെട്ടു.