Asianet News MalayalamAsianet News Malayalam

വാതിൽ പൂട്ടി താക്കോൽ ഒളിപ്പിച്ച് വീട്ടുകാർ കല്യാണത്തിന് പോയി; 9 പവനും പണവും കവർന്ന് കള്ളൻ, ആരുമറിഞ്ഞില്ല !

സ്വർണ്ണവും പണവും മോഷ്ടിച്ച ശേഷം അലമാരകൾ പഴയത് പോലെ പൂട്ടി. വീടിന്‍റെ മെയിൻ ഡോറും പൂട്ടി താക്കാൽ വീട്ടുകാർ ഒളിപ്പിച്ച അതേ സ്ഥലത്ത് തിരികെ വെച്ച് കള്ളൻ മുങ്ങി.

Robbery case gold and 4000 rupees were stolen from kazhakkoottam vkv
Author
First Published Nov 11, 2023, 9:15 AM IST

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് വൻ മോഷണം.  കഴക്കൂട്ടം ടെക്നോപാർക്കിന് സമീപത്തെ വീട്ടിൽ നിന്നും 9 പവൻ സ്വർണ്ണവും പണവും കവർന്ന് മോഷ്ടാവ്. കഴക്കൂട്ടത്ത് ടെക്നോപാർക്കിന് സമീപം നിളാ നഗർ കടമ്പാട് വീട്ടിൽ സുരേന്ദ്രന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഒൻപതു പവൻ സ്വർണ്ണവും 4000 രൂപയുമാണ് കവർന്നത്. വ്യാഴാഴ്ച വീട്ടുകാർ എല്ലാവരും വാതിൽ പൂട്ടി വിവാഹത്തിന് പോയ സമയത്താണ് മോഷണം നടന്നത്. 

കഴിഞ്ഞ ദിവസം രാവിലെ വിവാഹ ചടങ്ങിന് പോയ വീട്ടുകാർ വൈകുന്നേരമാണ് മടങ്ങിയെത്തിയത്. വാതിൽ പൂട്ടി താക്കോൽ വീടിന് പുറത്ത് ഒളിപ്പിച്ചായിരുന്നു വീട്ടുകാർ പോയിരുന്നത്. ഇന്നലെ രാവിലെ അലമാരയിലിരുന്ന പണമെടുക്കാനായി നോക്കിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. രണ്ടു മുറികളിലെയും അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം നഷ്ടമായിട്ടുണ്ട്. 

വീട്ടിനു പുറത്ത് സൂക്ഷിച്ചിരുന്ന താക്കോൽ കൈക്കലാക്കിയാണ് മോഷ്ടാവ് അകത്തു കയറിയത്. സ്വർണ്ണവും പണവും മോഷ്ടിച്ച ശേഷം അലമാരകൾ പഴയത് പോലെ പൂട്ടി. വീടിന്‍റെ മെയിൻ ഡോറും പൂട്ടി താക്കാൽ വീട്ടുകാർ ഒളിപ്പിച്ച അതേ സ്ഥലത്ത് തിരികെ വെച്ച് കള്ളൻ മുങ്ങി.  പൂട്ടുകൾ പൊളിക്കാത്തതിനാലാണ് കവർച്ച തിരിച്ചറിയാൻ വൈകിയത്. വീട്ടുകാരുടെ പരാതിയിൽ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടിന്  സമീപത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് മോഷ്ടാവിനെ കണ്ടെത്താനാണ് പൊലീസിന്‍റെ ശ്രമം.

Read More : 'കൂടെ ജീവിക്കാൻ പേടിയാണ്, എങ്ങനെയും കുട്ടിയെ നോക്കണം'; ഭർതൃവീട്ടിലേക്ക് പോയ ഷൈമോളെ പിന്നെ കണ്ടത് ചേതനയറ്റ്...

Follow Us:
Download App:
  • android
  • ios