ഹെൽമെറ്റ് ധരിച്ച ഒരാളെയും തൊപ്പിയും ഗ്ലാസും ധരിച്ച മറ്റൊരാളെയും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

കോഴിക്കോട്: മുക്കത്തും പരിസര പ്രദേശങ്ങളിലും വീടുകളിൽ വ്യാപക മോഷണം. ശനിയാഴ്ച പുലര്‍ച്ചെയാണ് നിരവധി വീടുകളില്‍ മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

മുക്കം നഗരസഭയിലെ തറോല്‍, തെച്ചിയാട്ടില്‍ പ്രദേശങ്ങളിലാണ് വ്യാപകമായി മോഷണം നടന്നത്. ശനിയാഴ്ച പുലെര്‍ച്ചെയോടെയായിരുന്നു മോഷണം. മോഷ്ടാക്കളുടെ ദൃശ്യം സമീപത്തെ വീടുകളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഇരുമ്പിടക്കണ്ടി റസാഖിന്റെ വീട്ടിൽ നിന്നും സ്ത്രീയുടെ മാല പൊട്ടിച്ച് കള്ളൻ ഓടിരക്ഷപ്പെട്ടു. പല വീടുകളിൽ നിന്നും ഇലക്ട്രിക് ഉപകരണങ്ങൾ, മൊബൈൽ ഫോൺ മുതലായവ മോഷണം പോയതായും പ്രദേശവാസികൾ പറയുന്നു.

മരം കടപുഴകിയതോടെ വീട്ടുകാർ മാറിത്താമസിച്ചു, ദിവസങ്ങളോളം ആ വീട്ടിൽ തങ്ങി കള്ളൻ, ഒടുവില്‍ മോഷ്ടിച്ചതോ!

ഹെൽമെറ്റ് ധരിച്ച ഒരാളെയും തൊപ്പിയും ഗ്ലാസും ധരിച്ച മറ്റൊരാളെയും സിസിടിവി ദൃശ്യങ്ങളിൽ കാണാം. മുക്കം പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസമാണ് മുക്കത്തിനടുത്ത് മാങ്ങാപൊയിലില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്‍റെ മുഖത്ത് മുളക് പൊടിയെറിഞ്ഞ് കവര്‍ച്ച നടത്തിയത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതെല്ലാം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

YouTube video player