ആലപ്പുഴ: പട്ടാപകൽ മുസ്ലീം പള്ളിക്കകത്ത് കയറിയ മോഷ്ടാവ് പള്ളിക്കുള്ളിലെ വഞ്ചിയുടെ പൂട്ട് തകർത്ത് പണം അപഹരിച്ചു. വെട്ടിയാർ ഹിദായത്തുൽ ഇസ്ലാം ജമാഅത്തിലാണ് മോഷണം നടന്നത്. പള്ളിക്കുള്ളിൽ സ്ഥാപിച്ചിരുന്ന സാധു സംരക്ഷണ സമിതിയുടെ കാണിക്ക വഞ്ചിയുടെ പൂട്ട് തകർത്തായിരുന്നു മോഷണം. 

സംഭവം പള്ളിയിൽ ഉച്ചയ്ക്ക്  നമസ്ക്കാരത്തിനായി  ബാങ്ക് വിളിക്കാനെത്തിയ അസിസ്റ്റന്‍റ് ഇമാമിന്‍റെ ശ്രദ്ധയിൽപ്പെട്ടതോടെ പള്ളി ഭാരവാഹികളെ വിവരമറിയിച്ചു. ഇവർ നൽകിയ പരാതിയെ തുടർന്ന് കുറത്തികാട് പൊലീസ് പള്ളിയിലെത്തി തെളിവെടുപ്പ് നടത്തി. അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.