മാവേലിക്കര: കള്ള് ഷാപ്പിൻറെ ചുമരിലെ തടി പലകകൾ തകർത്ത്  മോഷണം.  ചാരുമ്മൂട് തടത്തിലയ്യത്ത് സുനിൽ കുമാറിന്‍റെ ലൈസൻസിയിലുള്ള ഉമ്പർനാട് പുത്തൻചന്ത റ്റി.എസ്.24-ാം നമ്പർ ഷാപ്പിലാണ് കവർച്ച നടന്നത്. 8400 രൂപയും 37 കുപ്പി കള്ളും ഷാപ്പില്‍ നിന്നും മോഷണം പോയിട്ടുണ്ട്.

ഷാപ്പിലെ ജീവനക്കാരനായ പ്രയാർ സ്വദേശി അജി രാവിലെ  8 മണിയോടെ ഷാപ്പ് തുറക്കാൻ എത്തിയപ്പോഴാണ് കവർച്ച നടന്നതായി മനസിലായത്. തുടർന്ന് നടന്നത്തിയ തിരച്ചിലിൽ പണവും കള്ളും നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കുറത്തികാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.