തിരുവനന്തപുരം: തിരുവനന്തപുരത്ത് സർക്കാർ ഭൂമിയിൽ നിന്നും ചന്ദനമരങ്ങൾ മുറിച്ചു കടത്തി. ശ്രീകാര്യം മണ്‍വിള റേഡിയോ സ്റ്റേഷൻ വളപ്പിലുണ്ടായിരുന്ന നാല് ചന്ദനമരങ്ങളാണ് മുറിച്ചു കടത്തിയത്. 

രണ്ടാഴ്ച മുമ്പും സർക്കാർ ഭൂമിയിൽ നിന്നും ചന്ദനമരം മുറിച്ചു കടത്തിയിരുന്നു. ഇതിന്‍റെ അന്വേഷണം നടത്തിവരുന്നതിന് ഇടയിലാണ് വീണ്ടും ചന്ദനമരങ്ങള്‍ മുറിച്ച് കടത്തിയത്. സ്ഥലത്ത് സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിട്ടും മരം മുറിച്ച് കടത്തിയത് അറിഞ്ഞില്ല. ഡോഗ് സ്ക്വാഡും പൊലീസും സ്ഥലത്ത് പരിശോധിച്ചു.