Asianet News MalayalamAsianet News Malayalam

രാമക്കൽമേട്ടിൽ ഉപയോഗശൂന്യമായ കിണറ്റിൽ ചന്ദനത്തടികൾ, സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം 

കഴിഞ്ഞ ദിവസം രാമക്കൽമേടിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് ചന്ദന മരങ്ങൾ മുറിച്ചുകടത്തിയിരുന്നു. ഈ മരങ്ങളുടെ ഭാഗങ്ങളാണെന്നാണ് കണ്ടെത്തിയതെന്നാണ് സംശയം.

sandalwood tree pieces found from a well in idukki ramakkalmedu
Author
Idukki, First Published Apr 24, 2022, 12:44 PM IST

ഇടുക്കി: രാമക്കൽമേട്ടിൽ ( Ramakkalmedu) ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും ചന്ദനതടികൾ കണ്ടെത്തി. ഇരുപത് ചെറിയ തടിക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാമക്കൽമേടിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് ചന്ദന മരങ്ങൾ മുറിച്ചുകടത്തിയിരുന്നു. ഈ മരങ്ങളുടെ ഭാഗങ്ങളാണെന്നാണ് കണ്ടെത്തിയതെന്നാണ് സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 

അതേ സമയം, സ്വകാര്യ വ്യക്തികളുടെ ഏലത്തോട്ടത്തിൽ നിന്നും ചന്ദന മരങ്ങൾ മുറിച്ച സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുമളി റേഞ്ചിലെ കല്ലാർ സെക്ഷനിൽ നിന്നുള്ള വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. എട്ടു മരങ്ങൾ കഴിഞ്ഞ ദിവസം മുറിച്ചതായാണ് പ്രാഥമിക പരിശോധനിയിൽ കണ്ടെത്തിയിക്കുന്നത്. തടിക്ക് കാതൽ ഇല്ലാത്തതിനാൽ ഭൂരിഭാഗവും ഉപേക്ഷിച്ചു പോകുകയാണ് ചെയ്തത്. മുമ്പ് മുറിച്ച മരത്തിൻറെ കുറ്റിയും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

പ്രതികൾ രാമക്കൽമേട് മേഖലയിലുള്ളവർ തന്നെയാണെന്നാണ് വനംവകുപ്പിൻറെ പ്രാഥമിക നിഗമനം. ഇവരെ കണ്ടെത്താൻ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.  പല്ലാട്ട് രാഹുൽ, സഹോദരി രാഖി എന്നിവരുടെ കൃഷിയിടത്തിൽ നിന്നാണ് ചന്ദന മരങ്ങൾ മുറിച്ചത്. സംഭവത്തിൽ നെടുങ്കണ്ടം പോലീസും അന്വേഷണം നടത്തുന്നുണ്ട്.

നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കയറി അപകടം, കോഴിക്കോട്ട് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

കോഴിക്കോട്: പേരാമ്പ്ര വാല്യക്കോട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് കയറിയുണ്ടായ അപകടത്തിൽ അമ്മയും മകളും മരിച്ചു. പേരാമ്പ്ര ടെലിഫോൺ എക്ചേഞ്ചിനു സമീപം തെരുവത്ത്പൊയിൽ കൃഷ്ണകൃപയിൽ സുരേഷ് ബാബുവിന്റെ ഭാര്യ ശ്രീജ (51)മകൾ അഞ്ജലി (24)എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പേരാമ്പ്രയിൽ നിന്ന് മേപ്പയൂരിലേക്ക് പോകുകയായിരുന്നു ഇവർ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാറിന്റെ മുൻ വശം പൂർണമായും തകർന്നു. മൂവരെയും നാട്ടുകാർ ചേർന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അമ്മയുടെയും മകളുടെയും ജീവൻ രക്ഷിക്കാനായില്ല. സുരേഷ് ബാബുവിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

Follow Us:
Download App:
  • android
  • ios