പത്തനംതിട്ട: പത്തനംതിട്ട ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ ഫയർഫോഴ്സിന്റെ മോക് ഡ്രില്ലിനിടെ 16 കുട്ടികൾക്ക്  ശാരീരിക അസ്വസ്ഥത. കുട്ടികളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോക് ഡ്രില്ലിനിടെ പുക ശ്വസിച്ചതോടെയാണ് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായത്. സാധാരണ മോക് ഡ്രിൽ മാത്രമാണ് നടന്നതെന്ന് ഫയർഫോഴ്‌സ് അധികൃതർ പറഞ്ഞു.