കോഴിക്കോട്:  ഇരവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ ആളെ ഒഴുക്കിൽപ്പെട്ട് കാണാതായി. മുത്തപ്പൻപുഴ അംബേദ്‌കർ ആദിവാസി കോളനിയിലെ അറ്റത്ത് വിജയനെ (50) ആണ് കാണാതായത്.  ഇന്ന് വൈകുന്നേരം കുളിക്കാനായി പോയ വിജയൻ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ അന്വേഷിച്ചു ചെന്നപ്പോൾ പുഴക്കരയിൽ വസ്ത്രങ്ങളും മറ്റും കണ്ടെത്തുകയായിരുന്നു.

നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കനത്ത മഴയും വെളിച്ചക്കുറവും തിരച്ചിലിന് തടസ്സമായി. തിരുവമ്പാടി പൊലീസും മറ്റും തെരച്ചിൽ നടത്തുന്നുണ്ട്.