Asianet News MalayalamAsianet News Malayalam

സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യവിൽപ്പന: തിരുവനന്തപുരത്ത് 44കാരൻ പിടിയിൽ

11 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കണ്ടെടുത്തു. മദ്യ വിൽപ്പനയ്ക്കായി ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തെന്ന് എക്സൈസ് അറിയിച്ചു.

Selling liquor roaming on scooter 44 year old arrested in Thiruvananthapuram
Author
First Published Sep 4, 2024, 2:27 PM IST | Last Updated Sep 4, 2024, 2:27 PM IST

തിരുവനന്തപുരം: തിരുപുറത്ത് സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യ വിൽപ്പന നടത്തുന്നയാളെ എക്സൈസ് പിടികൂടി. കാഞ്ഞിരംകുളം സ്വദേശി സിന്ധു കുമാർ (44 വയസ്സ്) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 11 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കണ്ടെടുത്തു. മദ്യ വിൽപ്പനയ്ക്കായി ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തെന്ന് എക്സൈസ് അറിയിച്ചു.

തിരുപുറം റേഞ്ച് അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ബിനുവിന്‍റെ നേതൃത്വത്തിലുള്ള പരിശോധനയിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വിജയകുമാർ ബി, അജികുമാർ ബിഎൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനു, ജിജിൻ പ്രസാദ് എന്നിവർ പങ്കെടുത്തു.

അതേസമയം ചെട്ടിക്കുളങ്ങരയിൽ ചാരായം വാറ്റുന്നതിനിടയിൽ നാലംഗ സംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തു. ബഞ്ചു തോമസ്, ജോർജ് വർഗീസ്, അജിത്, രാജീവ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 20.5 ലിറ്റർ ചാരായം, 100 ലിറ്റർ കോട, 20 ലിറ്റർ സ്പെൻഡ് വാഷ്, വാറ്റുപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.

കായംകുളം റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ കൊച്ചു കോശി, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ സുനിൽ, ബിനു, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ, ദീപു പ്രഭകുമാർ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

ഓണം സ്പെഷ്യൽ ഡ്രൈവ്; ചാരായവും വാഷും വാറ്റുപകരണങ്ങളു൦ കണ്ടെടുത്തു, രണ്ട് പേർ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios