ആലപ്പുഴ: ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡ്രൈവിങ് സ്കൂൾ അധ്യാപകൻ അറസ്റ്റില്‍. കീരിക്കാട് കുന്നേത്തറയിൽ അനിൽകുമാറിനെ (53) ആണ് കരീലകുളങ്ങര പൊലീസ് പിടികൂടിയത്. 

ഡ്രൈവിങ് പഠനത്തിനിടെയായിരുന്നു സംഭവം. കഴിഞ്ഞ ജനുവരി ഫെബ്രുവരി മാസങ്ങളിലായി നടന്ന സംഭവത്തെ തുടർന്ന് മാനസിക വിഷമത്തിലായ പെൺകുട്ടി കഴിഞ്ഞ ദിവസം നടത്തിയ കൗൺസിലിംഗിലാണ് ദുരനുഭവം തുറന്നു പറഞ്ഞത്. 

പിന്നീട് കരീലകുളങ്ങര പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും ചെയ്തു. തുടര്‍ന്ന് കരീലകുളങ്ങര പൊലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.