എറണാകുളം മഹാരാജാസ് കോളേജിന് മുന്നില്‍ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തിലാണ് അറസ്റ്റ്.
എറണാകുളം: കൊച്ചിയില്‍ സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എ.ആര്‍ അനന്ദു, ഹാഷിം, ശരവണന്‍, ഷിഹാബ്, മുഹമ്മദ് അഫ്രീദ് എന്നിവരാണ് പിടിയിലായത്. എറണാകുളം മഹാരാജാസ് കോളേജിന് മുന്നില്‍ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തിലാണ് അറസ്റ്റ്.
ഇന്ന് കോളേജിന് മുന്നില്‍ വച്ചാണ് ബസ് കണ്ടക്ടറെ വലിച്ചിറക്കി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ചോറ്റാനിക്കര- ആലുവ റൂട്ടില്‍ ഓടുന്ന സാരഥി ബസ് കണ്ടക്ടറായ ചോറ്റാനിക്കര സ്വദേശി ജഫിനാണ് മര്‍ദ്ദനമേറ്റത്. ഒരാഴ്ച മുമ്പ് വിദ്യാര്‍ത്ഥികളും ജഫിനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. 13-ാം തീയതി ഒരു വിദ്യാര്‍ത്ഥിയെ ബസിനുള്ളില്‍ വച്ച് ജഫിന്‍ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്നും മറ്റ് വിദ്യാര്‍ത്ഥികളോട് ഇയാള്‍ തട്ടിക്കയറിയെന്നാണ് ആരോപണം. ഇതാണ് ചോദ്യം ചെയ്തതെന്ന് എസ്എഫ്‌ഐ ഏരിയ നേതൃത്വം വിശദമാക്കി.
അത്യന്തം അപകടകാരി, കാളകൂടവിഷം, വീഡിയോ സന്ദേശവുമായി കേരള പൊലീസ്

