കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം: ഐ.എച്ച്.ആര്‍.ഡി കോളേജില്‍ കൂട്ടത്തല്ല്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Oct 2018, 10:06 PM IST
sfi ksu abvp clash in IHRD College Karthikappally
Highlights

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 21 സീറ്റില്‍ മത്സരം നടന്നതില്‍ എല്ലാ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. ഇതിന്റെ ആഹ്ലാദ പ്രകടനത്തിനിടയിലാണ് അക്രമണം നടന്നത്.  

ഹരിപ്പാട്: കാര്‍ത്തികപള്ളി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. എസ്.എഫ്.ഐ പ്രവര്‍ത്തകരായ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ശ്രീജു ചന്ദ്രന്‍ (20), മുന്‍ യൂണിയന്‍ ചെയര്‍മാന്‍ ഷിയാസ് (21), മുന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി എം.അഖില്‍ (20), കെ.എസ്.യു ജില്ലാ സെക്രട്ടറി അനന്തനാരായണന്‍ (25), ജില്ലാ വൈസ് പ്രസിഡന്റ് അഖില്‍ കൃഷ്ണ (24), ബ്ലോക്ക് ഭാരവാഹി ജോര്‍ജ്ജ് (22), എ.ബി.വി.പി പ്രവര്‍ത്തകന്‍ പ്രജിന്‍ (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന്  ഉച്ചയ്ക്ക് 12.30 ഓടെ കോളേജിന് സമീപമായിരുന്നു സംഭവം. 

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 21 സീറ്റില്‍ മത്സരം നടന്നതില്‍ എല്ലാ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. ഇതിന്റെ ആഹ്ലാദ പ്രകടനത്തിനിടയിലാണ് അക്രമണം നടന്നത്.  പ്രകടനമായെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ യാതൊരു പ്രകോപനവും കൂടാതെ അക്രമിക്കുകയായിരുന്നുവെന്ന് കെ.എസ്.യു എ.ബി.വി.പി പ്രവര്‍ത്തകര്‍ പറഞ്ഞു. പൊലീസ് നോക്കി നില്‍ക്കെയാണ് അക്രമണം നടന്നതെന്നും പൊലീസ് അക്രമണത്തിന് കൂട്ടുനില്‍ക്കുകയാണെന്നും കെ.എസ്.യു ആരോപിച്ചു. 

എസ്.എഫ്.ഐയുടെ വിജയത്തില്‍ പ്രകോപിതരായ കെ.എസ്.യു പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി യൂണിയന്‍ ചെയര്‍മാനെ അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ ആരോപിച്ചു. കെ.എസ്.യു പ്രവര്‍ത്തകകര്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കായംകുളം താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. അനന്തനാരായണന് തലയ്ക്കും പുറത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

loader