40 വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്യുന്ന ഷംസുദീന് മിക്ക തെരഞ്ഞെടുപ്പു കാലങ്ങളിലും നാട്ടില്‍ വരാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടു തിരഞ്ഞെടുപ്പ് കാലത്ത് നാട്ടില്‍ ഉണ്ടായിരുന്നെങ്കിലും വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലാതിരുന്നതു കാരണം വോട്ടു ചെയ്യാനായില്ല. 

മാന്നാര്‍: അറുപത്തിമൂന്നാം വയസില്‍ കന്നി വോട്ടു ചെയ്ത സന്തോഷത്തില്‍ ഷംസുദ്ദീന്‍. മാന്നാര്‍ കുരട്ടിക്കാട് വാഹിദാ മന്‍സിലില്‍ കെ. എം ഷംസുദ്ദീന്റെ ജീവിതത്തിലെ അവിസ്മരണിയ ദിവസമായിരുന്നു തിരഞ്ഞെടുപ്പ് ദിനം. അറുപത്തിമൂന്നാമത്തെ വയസിലാണ് ഷംസുദ്ദീന് വോട്ടു ചെയ്യാന്‍ അവസരം ലഭിച്ചത്. 

40 വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്യുന്ന ഷംസുദീന് മിക്ക തെരഞ്ഞെടുപ്പു കാലങ്ങളിലും നാട്ടില്‍ വരാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടു തിരഞ്ഞെടുപ്പ് കാലത്ത് നാട്ടില്‍ ഉണ്ടായിരുന്നെങ്കിലും വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലാതിരുന്നതു കാരണം വോട്ടു ചെയ്യാനായില്ല. ഈ തിരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്. കുരട്ടിക്കാട് ഈസ്റ്റ് വെല്‍ഫെയര്‍ സ്‌കൂളിലെ ബൂത്തിലാണ് ഷംസുദ്ദീന്‍ വോട്ട് ചെയ്തത്. ഭാര്യ വാഹിദ, ഭാര്യാമാതാവ് ജമില എന്നിവരും വോട്ടു ചെയ്തു. മക്കളായ ഷബന, ഷഹന എന്നിവര്‍ വിദേശത്തായതിനാല്‍ വോട്ടു ചെയ്യാനായില്ല.