Asianet News MalayalamAsianet News Malayalam

പുറംകടലിൽ കിടന്നത് മൂന്ന് ദിവസം, നഷ്ടം പ്രതിദിനം 19 ലക്ഷം രൂപയോളം; ഒടുവില്‍ ഷെന്‍ ഹുവയ്ക്ക് ക്ലിയറൻസ്

ഇമിഗ്രേഷൻ ക്ലിയറൻസ് കിട്ടാത്തത് കാരണം കപ്പൽ പുറംകടലിൽ മൂന്ന് ദിവസം കിടന്നിരുന്നു

shen hua immigration clearance vizhinjam port SSM
Author
First Published Nov 13, 2023, 3:20 PM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാം കപ്പല്‍ ഷെൻ ഹുവ 29ന് ഇമിഗ്രേഷൻ ക്ലിയറൻസ് കിട്ടി. ഇമിഗ്രേഷൻ ക്ലിയറൻസ് കിട്ടാത്തത് കാരണം കപ്പൽ പുറംകടലിൽ മൂന്ന് ദിവസം കിടന്നിരുന്നു. കപ്പൽ പുറംകടലിൽ കിടന്ന ഓരോ ദിവസവും നഷ്ടം 19 ലക്ഷം രൂപയോളമാണ്. 

ഷെൻ ഹുവ 29 ഇന്ത്യാ തീരത്ത് എത്തിയത് വ്യാഴാഴ്ചയാണ്. വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് ബർത്തിംഗ് നിശ്ചയിച്ചിരുന്നത്. തുറമുഖത്ത് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി കാത്തിരുന്നിട്ടും ഇമിഗ്രേഷൻ ക്ലിയറൻസ് കിട്ടാതായതോടെ അന്നത്തെ ബർത്തിംഗ് ഉപേക്ഷിച്ചു. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള നടപടി ക്രമങ്ങള്‍ വൈകിയതോടെയാണ് കാലതാമസമുണ്ടായത്. ആദ്യത്തെ കപ്പലായ ഷെൻ ഹുവ 15 എത്തിയപ്പോൾ ആദ്യം നങ്കൂരമിട്ടത് മുന്ദ്ര തുറമുഖത്താണ്. 

വിഴിഞ്ഞത്തേക്ക് നോക്കി കടലിൽ കപ്പലിന്റെ കാത്തിരിപ്പ്: തുറമുഖത്തേക്ക് അടുക്കാൻ അനുമതി വൈകുന്നു

ഫെബ്രുവരിക്ക് മുമ്പായി ക്രെയ്നുകളുമായി ഇനി ആറ് കപ്പൽ കൂടി എത്തും. ഓരോ കപ്പലിനും പ്രത്യേകം പ്രത്യേകം അനുമതി വേണം. ആദ്യ കപ്പലിലെ ജീവനക്കാരായ ചൈനീസ് പൗരന്മാർക്ക് ബർത്തിൽ ഇറങ്ങാനുള്ള അനുമതി നിഷേധിച്ചപ്പോൾ കേന്ദ്രത്തിന് കേരളം കത്തെഴുതിയിരുന്നു.പക്ഷെ നിലവിൽ സർക്കാരിന്റെ ഇടപെടൽ അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios