സ്വന്തം സഹോദരിയുടെ സ്വര്‍ണ്ണം മോഷണം പോയി. പോലീസില്‍ പരാതി കൊടുക്കാന്‍ സഹോദരിയേയും കൂട്ടി പോയി. ഒടുവില്‍ റിമാന്‍റിലുമായി.
നെടുമങ്ങാട് : സാഹോദരിയുടെ സ്വർണ്ണം മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. സ്വന്തം വീട്ടില്‍ നിന്ന് സഹോദരിയുടെ 42 പവന്‍റെ സ്വർണ്ണാഭരണങ്ങള്‍ മോഷ്ടിച്ച യുവാവാണ് അറസ്റ്റിലായത്. നെടുമങ്ങാട് ഇരിഞ്ചയം പൂവത്തൂർ അന്‍സി മന്‍സിലില്‍ അനസ് (30) ആണ് അറ്സറ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച പകലായിരുന്നു സംഭവം. രാവിലെ വീട്ടില്‍ നിന്നും പുറത്ത് പോ. അനസ് ആരും കാണാതെ വീട്ടിലേക്കെ് തിരിച്ചു വരികയും സഹോദരിയുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വർണ്ണം മോഷ്ടിക്കുകയുമായിരുന്നു. ഇതിന് ശേഷം അനസും സഹോദരിയും കൂടി സ്വർണ്ണം മോഷണം പോയെന്ന പരാതിയുമായി പോലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് നെടുമങ്ങാട് എസ്ഐ അനില്‍കുമാറും സംഘവും നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് അനസാണെന്ന് കണ്ടെത്തിയത്. ഇതിനിടെ അനസ് മോഷ്ടിച്ച സ്വര്‍ണ്ണത്തില്‍ പകുതി നെടുമങ്ങാട്ടെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയിരുന്നു. ഇത് പോലീസ് കണ്ടെടുത്തു. അനസ് ഒളിപ്പിച്ചു വച്ചിരുന്ന ബാക്കി സ്വർണ്ണവും പോലീസ് കണ്ടെടുത്തു. പ്രതിയെ റിമാന്‍റ് ചെയ്തു.
