Asianet News MalayalamAsianet News Malayalam

അങ്കണവാടിയിൽ പാമ്പ്, അതിഥിയെ കണ്ട് എന്ത് ചെയ്യുമെന്നറിയാതെ ടീച്ചറും കുട്ടികളും; പിന്നെ സംഭവിച്ചത്.!

സർപ്പത്തെ കണ്ട് ഭയന്ന  ടീച്ചർമാരും, കുട്ടികളും ആകെ പ്രയാസത്തിലായി.  സംസ്ഥാനത്ത് പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പാമ്പുകളുടെ ഉപദ്രവത്തെക്കുറിച്ച് കേട്ടിട്ടുള്ള നാട്ടുകാർ, അങ്കണവാടിക്കുള്ളിൽ പാമ്പ് വന്ന വാർത്ത കേട്ടതോടെ ആകെ പരിഭാന്തിയിലും ,ഭയത്തിലുമാണ്..  

snake in palakkad anganwadi snake catcher caught snake
Author
First Published Sep 18, 2022, 8:43 AM IST

കൂറ്റനാട്: നാഗലശ്ശേരി 15-ാം വാർഡ് നമ്മിണിപ്പറമ്പ് 82-ാം നമ്പർ  അങ്കണ വാടിയിലാണ് സംഭവം. കാലത്ത് അങ്കണവാടിയിലേക്കെത്തിയ ടീച്ചർ  അടുക്കളയോട് ചേർന്നുള്ള ജനലിനിടയിലുടെ അകത്തേക്കിറങ്ങി വരുന്ന വരയും കുറിയുമുള്ള പാമ്പിനെ കണ്ട് എന്ത് ചെയ്യണമെന്നറിയാതെ ടീച്ചറും, കുട്ടികളും ഭയന്നു വിറച്ചു.

പൊന്തക്കാടുകളിൽ നിന്ന് കയറി വന്ന ചേര ഇനത്തിൽ പെട്ട ഉരഗമായിരിക്കുമെന്ന് കരുതി ആദ്യത്തിൽ ആരും ഭയന്നില്ല.എന്നാൽ, വടിയെടുത്ത് ചെറിയൊരു ശബ്ദമുണ്ടാക്കിയപ്പോൾ  കാട്ടുപാമ്പ് തല ഉയർത്തിയതോടെ അപകടം മനസ്സിലാക്കിയ  ടീച്ചർമാരും കുട്ടികളും നാട്ടുകാരേയും രക്ഷിതാക്കളെയും വിവരമറയിച്ചു. 

ആളുകൾ എത്തിയതോടെ, കാട്ടുപാമ്പ് അടുക്കളക്കകത്തായി. പാമ്പ് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നതിന് മുന്നേ നാട്ടുകാർ വനം വകുപ്പിൽ നിന്നും ലൈസൻസ് അനുവദിച്ച് കിട്ടിയ മണികണ്ഠനെ വിളിച്ചു വരുത്തുകയും  സർപ്പത്തെ പിടിച്ച് ഡപ്പയിലാക്കി  കൊണ്ടുപോവുകയും ചെയ്തു.

സർപ്പത്തെ കണ്ട് ഭയന്ന  ടീച്ചർമാരും, കുട്ടികളും ആകെ പ്രയാസത്തിലായി.  സംസ്ഥാനത്ത് പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പാമ്പുകളുടെ ഉപദ്രവത്തെക്കുറിച്ച് കേട്ടിട്ടുള്ള നാട്ടുകാർ, അങ്കണവാടിക്കുള്ളിൽ പാമ്പ് വന്ന വാർത്ത കേട്ടതോടെ ആകെ പരിഭാന്തിയിലും ,ഭയത്തിലുമാണ്..  സമീപ പ്രദേശത്തെ കുറ്റിക്കാട്ടിൽ നിന്നാണ് ഇത്തരം ഉരഗ ജീവികൾ അംഗൻവാടി കോമ്പൗണ്ടിൽ എത്തിയത് .

അംഗൻവാടിക്ക് ചുറ്റുമതിൽ ഇല്ലാത്തത് ഗൗരവമേറിയ പ്രശ്നമാണ്. ചെറിയ കുട്ടികൾക്കോ മറ്റുള്ളവർക്കോ അപകടമൊന്നും സംഭവിക്കാത്തതിൽ അമ്മമാർക്ക് വലിയ ആശ്വാസമായി. എന്നാൽ, അങ്കണവാടികളുടെ പൂർണ്ണ സുരക്ഷിത്വം ഉറപ്പ് വരുത്തുന്നതിന് പഞ്ചായത്ത് അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 

പഞ്ചായത്തിലെ പലവാർഡുകളിലേയും അങ്കണവാടികളും പരിസരവും പൊത്തുകളും പോടുകളുമായി കിടക്കുകയാണെന്നും, പല കെട്ടിടങ്ങളും, പൊളിച്ച് പണിയുന്നതിനും, റിപ്പയറിംഗിനും  മരാമത്ത് പണികൾക്കും അപേക്ഷ നൽകി കാത്തിരിക്കയാണെന്നുമാണ് അറിയാൻ കഴിയുന്നത്.

പാമ്പ് കയറിയ ആ മക്കാവിലെ  82-ാം നമ്പർ അങ്കണവാടിയുടെ മുകൾ ഭാഗത്താണ് ഹരിത കർമ്മ സേനാ പ്രവർത്തകൾ സാധനങ്ങൾ കൊണ്ട് വന്ന് കൂട്ടിവെച്ചിരിക്കുന്നത്. ചെറിയ കുട്ടികൾ പഠിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിൽ പഞ്ചായത്ത്  അധികൃതരുടെയും, സാമൂഹ്യ സുരക്ഷാ വിഭാഗത്തിൻ്റേയും അനാസ്ഥയുണ്ടായാൽ, പിന്നീട് വലിയ ദുരന്തത്തിലാണവസാനിക്കുകയെന്നും സംസ്ഥാനത്തെ ചില വിദ്യാലയങ്ങളിൽ ഉണ്ടായ അനുഭവം ഓർമ്മിക്കണമെന്നും നാട്ടുകാർ പറയുന്നു.

മൂന്ന് വയസ്സുകാരന്‍റെ ജനനേന്ദ്രിയത്തിൽ പൊള്ളലേൽപ്പിച്ച് അങ്കണവാടി ജീവനക്കാരിയുടെ ക്രൂരത

ഹൃദയാഘാതം, നേരത്തേ പ്രായം തോന്നിക്കുക; ചില്ലറക്കാരനല്ല 'അജിനോമോട്ടോ'; പുതിയ പഠനം

Follow Us:
Download App:
  • android
  • ios