'ലെവൽ ക്രോസ് ഇല്ലാത്ത കേരളം' പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരും റെയിൽവേയും സംയുക്തമായി 13 കോടി രൂപ ചെലവഴിച്ചാണ് അടിപ്പാത നിർമ്മിച്ചത്. ഇതോടെ പ്രദേശത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായിരിക്കുകയാണ്.

നിലമ്പൂർ: നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസമായി പുതിയ റെയിൽവേ അടിപ്പാത തുറന്നു. തുടര്‍ച്ചയായി റെയില്‍വേ ഗേറ്റ് അടക്കുന്നത് മൂലം ഈ റൂട്ടിൽ നിരന്തരമായി ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ടായിരുന്നു. ഇതോടെ ദീര്‍ഘ നാളായി പ്രശ്നത്തിന് പരിഹാരം വേണമെന്ന ആവശ്യം ജനങ്ങളിൽ നിന്ന് ഉയര്‍ന്നിരുന്നു. ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരും റെയിൽവേയും സംയുക്തമായി 13 കോടി രൂപ ചെലവിട്ടാണ് അടിപ്പാത നിര്‍മിച്ചത്. യാത്രക്കാരുടെ ആവശ്യം എൽഡിഎഫ് സർക്കാർ യാഥാർത്ഥ്യമാക്കിയിരിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

നിലമ്പൂരിൻ്റെ കുരുക്കഴിച്ച് റെയില്‍വേ അടിപ്പാത തുറന്നു.. 

നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ യാത്ര ചെയ്യുന്നവരുടെ ദീർഘകാലത്തെ ആവശ്യം എൽഡിഎഫ് സർക്കാർ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്.

ഈ പാതയില്‍ തുടര്‍ച്ചയായി റെയില്‍വേ ഗേറ്റ് അടക്കുന്നത് മൂലം ഉണ്ടാകുന്ന ഗതാഗത കുരുക്കിന് പരിഹാരമായാണ് പുതിയ റെയിൽവേ അടിപ്പാത നിർമ്മിച്ചത്. അവസാന ഘട്ട പ്രവൃത്തികൾ പുരോഗമിക്കുന്ന അടിപ്പാത തുറന്നതോടെ പ്രദേശത്തെ ഗതാഗത കുരുക്കിന് പരിഹാരമായിരിക്കുകയാണ്.

കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിൻ്റെ (കെ - റെയില്‍) നേതൃത്വത്തിൽ എൽഡിഎഫ് സർക്കാരിൻ്റെ ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരും റെയിൽവേയും സംയുക്തമായി 13 കോടി രൂപ ചെലവിട്ടാണ് അടിപ്പാത നിര്‍മിച്ചത്.