കൊച്ചി: ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പെരുമ്പാവൂർ  വെങ്ങോല പഞ്ചായത്ത് ഓഫീസ് അടച്ചു. പഞ്ചായത്ത് ഓഫീസ് പ്യൂണിനാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഒരു അറിയിപ്പുണ്ടാകുന്നത് വരെ പഞ്ചായത്ത് ഓഫീസ് തുറക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സ്വാതി റെജികുമാർ അറിയിച്ചു. 

ഈ മാസം ആറാം തിയതിയാണ് ജീവനക്കാരിക്ക് രോഗലക്ഷണങ്ങൾ കണ്ടത്. ഇതേ തുടർന്ന് ഇവർ അവധിയിലായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വെങ്ങോല പ്രദേശത്ത് 20 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.