കൂലിപ്പണിക്ക് പോകാനെന്ന ഭാവത്തില്‍ രാവിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കും; പക്ഷേ ലക്ഷ്യം മറ്റൊന്ന്
പ്രവര്‍ത്തനം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മാത്രം ആയിരുന്നതു കൊണ്ടുതന്നെ നാട്ടുകാര്‍ക്ക് ഒരു സംശയവും തോന്നിയിരുന്നില്ല. എന്നാല്‍ പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം തുടങ്ങി.

കോഴിക്കോട്: പെരുവയൽ ബസാർ കേന്ദ്രീകരിച്ച് മാരക ലഹരി മരുന്നായ ബ്രൗൺ ഷുഗർ വിൽപ്പന നടത്തി വന്ന പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. പരിശോധനയിൽ 48 ഗ്രാം ബ്രൗൺ ഷുഗറുമായിട്ടാണ് മുർഷിദാബാദ് മുജമ്മൽ ഹക്കിനെ (34) നാർകോട്ടിക് സെൽ അസ്സി. കമ്മീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, മാവൂർ എസ്. ഐ കോയകുട്ടി പി യുടെ നേതൃത്വലുള്ള മാവൂർ പോലീസും ചേർന്ന് പിടികൂടിയത്.
ഇയാൾ വെസ്റ്റ് ബംഗാളിൽ നിന്നുമാണ് വിൽപനക്കായി ബ്രൗൺ ഷുഗർ കൊണ്ട് വന്നത്. ചെറു പായ്ക്കറ്റു കളിലാക്കിയാണ് ബ്രൗൺ ഷുഗർ കച്ചവടം ചെയ്യുന്നത്. പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ മൂന്ന് ലക്ഷത്തോളം രൂപ വരും. പെരുവയൽ ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി വിൽപന ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഡാൻസഫ് സ്വാഡ് ആഴ്ചകളായി പെരുവയൽ ബസാറിലെ ഇതര സംസ്ഥാന തൊഴിലാളികളെ നിരീക്ഷിച്ചു വരവെയാണ് ഇയാൾ വലയിലായത്.
പിടിയിലായ മുജമ്മൽ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് വിൽപന നടത്തിയിരുന്നതിനാൽ നാട്ടുകാർക്ക് ഇയാളെപ്പറ്റി സംശയം തോന്നിയിരുന്നില്ല. രാവിലെ കൂലി പണിക്ക് പോകുന്ന രീതിയിൽ ബസാറിൽ വന്നിട്ടാണ് ബ്രൗൺ ഷുഗർ വിൽപന നടത്താറുണ്ടായിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി വിൽപന ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാവൂർ സ്റ്റേഷൻ പരിധിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന ഭാഗങ്ങളിൽ നീരീക്ഷണം ഊർജിതമാക്കുമെന്ന് മാവൂർ പൊലീസ് ഇൻസ്പെക്ടർ പി. രാജേഷ് പറഞ്ഞു.
നാർക്കോട്ടിക്ക് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുഹ്മാൻ. കെ , അഖിലേഷ്.കെ, അനീഷ് മൂസേൻവീട്, ജിനേഷ് ചൂലൂർ , സുനോജ് കാരയിൽ , അർജുൻ അജിത്ത്, മാവൂർ സ്റ്റേഷനിലെ എസ്.ഐ കോയകുട്ടി. പി എസ്.ഐ പുഷ്പ ചന്ദ്രൻ. എസ്.സി പി ഒ മാരായ മോഹനൻ , അനൂപ് കെ എന്നിവർ ഒരുമിച്ച് നടത്തിയ നീക്കത്തിലൂടെയാണ് പ്രതിയെ വലയിലാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...