ബാലപാഠങ്ങള്‍, ലഞ്ച് ബ്രേക്ക്, ഹരിതം, മുന്നറിയിപ്പ് തുടങ്ങിയ സിനിമകളാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്
തിരുവനന്തപുരം: തലസ്ഥാനത്ത് ആവേശമുണര്‍ത്തി ബാല ചലച്ചിത്രമേളയുടെ രണ്ടാം ദിനം. നൂറ്റിയൊന്ന് ചോദ്യങ്ങള്‍, ബൈസിക്കിള്‍ തീവ്സ്, ദ അഗ്ലി ഡക്ക്ലിംഗ് എന്നിവയുള്‍പ്പെടെ 25 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. മത്സരവിഭാഗത്തിലെ ആറ് സിനിമകളും പ്രദര്‍ശനത്തിനുണ്ട്.
അരുമകളാണ് കുട്ടികൾ എന്ന സന്ദേശവുമായാണ് ഇത്തവണ ചലച്ചിത്രമേള സംഘടിപ്പിച്ചിരിക്കുന്നത്. കൈരളി, ശ്രീ, നിള, കലാഭാവന്‍, ടാഗോര്‍ എന്നീ തിയേറ്ററുകളിലാണ് ചിത്രങ്ങളുടെ പ്രദര്‍ശനം. അനിമേഷന്‍, സ്വപ്നം, കുടുംബം, സൌഹൃദം തുടങ്ങി അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. റഷ്യന്‍ ചിത്രം ദ അഗ്ലി ടക്ക്ലിംഗ്, വിഖ്യാത ചിത്രം ബൈസിക്കിള്‍ തീവ്‌സ് എന്നീ ചിത്രങ്ങളാണ് കുട്ടികളെ ആകര്‍ഷിച്ചത്.
ബാലപാഠങ്ങള്‍, ലഞ്ച് ബ്രേക്ക്, ഹരിതം, മുന്നറിയിപ്പ് തുടങ്ങിയ സിനിമകളാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. സിനിമകളുടെ പ്രദര്‍ശനത്തിനൊപ്പം ഓപ്പണ്‍ ഫോറവും സംഘടിപ്പിച്ചിട്ടുണ്ട്.
