സംസ്ഥാനത്ത് രണ്ടു ജില്ലകളിലായുണ്ടായ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കുട്ടികളടക്കമുള്ളവര്‍ക്ക് പരിക്ക്. ഇടുക്കിയിലും മലപ്പുറത്തുമാണ് തെരുവുനായ് ആക്രമണം ഉണ്ടായത്. മലപ്പുറത്ത് അമ്മയുടെ തോളിൽ കിടന്നിരുന്ന പിഞ്ചുകുഞ്ഞിനെയും തെരുവുനായ് ആക്രമിച്ചു.

ഇടുക്കി/മലപ്പുറം: സംസ്ഥാനത്ത് രണ്ടു ജില്ലകളിലായുണ്ടായ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കുട്ടികളടക്കമുള്ളവര്‍ക്ക് പരിക്ക്. ഇടുക്കിയിലും മലപ്പുറത്തുമാണ് തെരുവുനായ് ആക്രമണം ഉണ്ടായത്. ഇടുക്കി വണ്ടിപ്പെരിയാറിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി ശരവണന്റെ മകൾ മൂന്നു വയസ് പ്രായമുള്ള സഞ്ചിനി, വള്ളക്കടവിൽ താമസിക്കുന്ന ആലോഗിന്‍റെ മകൾ അഞ്ചു വയസ് പ്രായമുള്ള നിഹ എന്നിവർക്കാണ് പരിക്കേറ്റത്.

മാതാപിതാക്കൾക്കൊപ്പം പശുമല ജംഗ്ഷന് സമീപം റോഡരികിൽ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് സഞ്ചിനിയെ തെരുവ് നായ ആക്രമിച്ചത്. മുഖത്തിന് പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വണ്ടിപ്പെരിയാർ ജംഗ്ഷൻ സമീപത്തു വെച്ചാണ് നിഹയെ തെരുവുനായ ആക്രമിച്ചത്.

മലപ്പുറം പുത്തനങ്ങാടിയിൽ തെരുവ് നായയുടെ കടിയേറ്റ് പിഞ്ചുകുഞ്ഞടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു മാസം പ്രായമായ കുഞ്ഞിനെ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു,
അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിനാണ് കടിയേറ്റത്. പുത്തനങ്ങാടി പെട്രോൾ പമ്പിനു സമീപത്തെ വീട്ടുമുറ്റത്തു വെച്ചാണ് എല്ലാവർക്കും തെരുവ് നായുടെ കടിയേറ്റത്.

വടകര ദൃഷാന കേസ്; പ്രതിക്കെതിരെ മോട്ടോര്‍ വാഹന നിയമ പ്രകാരവും കേസ്, കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

YouTube video player