കുട്ടനാട് പുളിങ്കുന്ന് ജങ്കാര്‍ ജട്ടിക്ക് സമീപത്തെ ബേക്കറിയിൽ ഇന്ന് പുലര്‍ച്ചെ ശക്തമായ സ്ഫോടനം നടന്നു. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് സംഭവം. 

ആലപ്പുഴ: കുട്ടനാട് പുളിങ്കുന്ന് ജങ്കാര്‍ ജട്ടിക്ക് സമീപത്തെ ബേക്കറിയിൽ ഇന്ന് പുലര്‍ച്ചെ ശക്തമായ സ്ഫോടനം. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് സംഭവം. സ്ഫോടനത്തെ തുടര്‍ന്ന് കടയുടെ നാല് ഷട്ടറുകൾ തകർന്നു. കടയുടെ പിറകിലെ ഭിത്തിയും പൂർണ്ണമായും തകർന്നു. എന്നാല്‍ ബേക്കറിയില്‍ ഉണ്ടായിരുന്ന പാചകവാതക സിലിണ്ടറിന് കേടുപാടുകളില്ല.

ഫ്രീസറിനോ കംപ്രസറിനോ കേടുപാടുകളില്ല. മറ്റെന്താണ് പൊട്ടിത്തെറിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ശക്തമായ സ്ഫോടനത്തെ തുടര്‍ന്ന് മീറ്ററുകള്‍ ദൂരത്തേക്ക് ബേക്കറിയിലെ സാധനങ്ങള്‍ തെറിച്ചു പോയി. കിലോമീറ്ററുകളോളം ദൂരം സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. പൊട്ടിത്തെറിയുടെ കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. ഫോറന്‍സിക്ക് വിദഗ്ദര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.