Asianet News MalayalamAsianet News Malayalam

തത്സമയ ചിത്രംവരയിൽ ഗിന്നസ് നേടി കോഴിക്കോട്ടെ വിദ്യാർത്ഥിനി, ഈ നേ​ട്ടം സ്വന്തമാ​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാരി​

ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ൾ ഒ​രു​ക്കി​യ പ​വ​ലി​യ​നു​ക​ൾ കാ​ർ​ട്ടു​ൺ സ്കെ​ച്ചി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചാ​യി​രു​ന്നു നേ​ട്ടം

student achieve world record in live drawing
Author
Kozhikode, First Published Aug 1, 2021, 10:26 AM IST

കോ​ഴി​ക്കോ​ട്: തത്സമയ ചിത്രരചനക്കായി ദു​ബാ​യി​യി​ലെ​ത്തി ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡു​മാ​യി മടങ്ങിയിരിക്കുകയാണ്  കോ​ഴി​ക്കോ​ട് മു​ക്കം കാരശ്ശേരി സ്വ​ദേ​ശി​നി എം.​ റോ​ഷ്ന. ദു​ബാ​യ് ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ 25-ാം സീ​സ​ണോ​ട​നു​ബ​ന്ധി​ച്ച് ഗ്ലോബൽ വില്ലേജ് അതികൃതർ ഒ​രു​ക്കി​യ 25 അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​ങ്ങ​ൾ എ​ന്ന  പ്ര​ഖ്യാ​പി​ത ഇ​ന​ങ്ങ​ളി​ലൊ​ന്ന് ക​ര​സ്ഥ​മാ​ക്കി​യാ​ണ് 19കാ​രി​യാ​യ റോ​ഷ്നയെ ശ്ര​ദ്ധേ​യ​മാ​കുന്നത്. ഇ​ത്ത​ര​മൊ​രു നേ​ട്ടം ക​ര​സ്ഥ​മാ​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രിയായി മാറിയിരിക്കുകയാണ് റോഷ്ന.

ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ൾ ഒ​രു​ക്കി​യ പ​വ​ലി​യ​നു​ക​ൾ കാ​ർ​ട്ടു​ൺ സ്കെ​ച്ചി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചാ​യി​രു​ന്നു നേ​ട്ടം. ഒരു കൊച്ചുകുട്ടി നമ്മുടെ ലോകരാജ്യങ്ങളുടെ അത്ഭുതങ്ങൾ ആസ്വദിക്കുന്നതാണ് ഈ കാർട്ടൂൺ സ്ട്രിപ്പിന്റെ ഉള്ളടക്കം. എല്ലാ രാജ്യക്കാരുടെയും ഒത്തൊരുമിച്ചു ഈ 404 മീറ്റർ കാർട്ടൂൺ അവസാനിക്കുന്നത്. എം.ഇ.എസ്. കോളേജിൽ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ് റോ​ഷ്ന. ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന പ​വ​ലി​യ​നു​ക​ളി​ൽ അ​താ​തു രാ​ജ്യ​ങ്ങ​ളു​ടെ സം​സ്കാ​രം,ക​ല,ഭ​ക്ഷ​ണം,വ​സ്ത്രം, ഉ​ത്പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ഈ ​വൈ​വി​ധ്യ​മാ​ണ് റോ​ഷ്ന ത​ന്‍റെ സ​ർ​ഗ സൃഷ്ടിക്കായി തെ​ര​ഞ്ഞ​ടു​ത്ത​ത്. നാ​നൂ​റ് മീ​റ്റ​റി​ല​ധി​കം നീ​ള​മു​ള്ള കാ​ൻ​വാ​സി​ലാ​യി​രു​ന്നു ക​ലാ സ​ഞ്ചാ​രം. 

498 ഷീ​റ്റു​ക​ളി​ലാ​യി വ​ര​ച്ച സൃ​ഷ്ടി ര​ണ്ട് റീ​ലു​ക​ളി​ലാ​ക്കി​യാ​യി​രു​ന്നു ഗി​ന്ന​സ് അ​ധി​കാ​രി​ക​ൾ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ലൈ​വ് കാ​രി​ക്കേ​ച്ച​റി​ൽ വി​ദ​ഗ്ധ​യാ​യ റോ​ഷ്ന 2015-ൽ ​ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ "ഇ​ല​ക്ഷ​ൻ പോ​സ്റ്റ​ർ' ഗി​ന്ന​സ് റി​ക്കാ​ർ​ഡി​നാ​യി ശ്ര​മി​ച്ചി​രു​ന്നു. റോ​ച്ചാ​ർ​ട്ട് എ​ന്ന യു​ട്യു​ബ് ചാ​ന​ൽ വ​ഴി കാ​ർ​ട്ടൂ​ൺ ക്ലാ​സു​ക​ളും ഒ​രു​ക്കാ​റു​ണ്ട് ഈ ​ ചിത്രകാരി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യും കാ​ർ​ട്ടൂ​ണി​സ്റ്റു​മാ​യ എം.​ ദി​ലീ​ഫി​ന്‍റെ​യും സി​വി​ൽ എ​ൻ​ജി​നീ​യ​ർ സു​ബൈ​ദ​യു​ടെ​യും മ​ക​ളാ​ണ്. ര​ഹ്‌​ന, റെ​ന, റ​യ എ​ന്നി​വ​ർ സ​ഹോ​ദ​രി​മാ​രാ​ണ്.

Follow Us:
Download App:
  • android
  • ios