തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര ഗവ ഗേൾസ് എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാർത്ഥിനിയാണ് മരിച്ചത്. പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിദ്യാർത്ഥിനിയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയെന്നാണ് സൂചന.