ഫയര്‍ഫോഴ്സ് സംഘമെത്തി ഓക്സിജന്‍ മാസ്ക് ധിരിച്ച് കിണറ്റില്‍ ഇറങ്ങിയാണ് മൃതദേഹം പുറത്തെടുത്തത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനേഴ് വയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്കൂള്‍ വിട്ട് വന്ന അപര്‍ണയുടെ മൃതദേഹം ഇന്നലെ വൈകീട്ട് നാലരയോടെയാണ് കുണറ്റില്‍ കണ്ടെത്തിയത്. 

കളിപ്പാന്‍കുളം കാര്‍ത്തിക നഗര്‍ ടിസി 69 - 1144 ല്‍ വിജയകുമാറിന്‍റെ മകള്‍ ആണ് അപര്‍ണ. 20 വര്‍ഷത്തോളമായി ഉപയോഗിക്കാതെ കിടന്ന കിണറാണിത്. 

ഫയര്‍ഫോഴ്സ് സംഘമെത്തി ഓക്സിജന്‍ മാസ്ക് ധിരിച്ച് കിണറ്റില്‍ ഇറങ്ങിയാണ് മൃതദേഹം പുറത്തെടുത്തത്. മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് അപര്‍ണ.