ഇടുക്കി: സാറിന്‍റെ  റോൾമോഡല്‍ ആരാണ്, ചാട്ടം നിർത്തുമോ? കുട്ടികളുടെ ചോദ്യത്തിന് നിറപുഞ്ചിരിയോടെ മറുപടി നൽകി ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണ. ചിൽഡ്രൻസ് ഡേയുടെ ഭാഗമായി ദേവികുളം ആർഡിഒ ഓഫീസിയിൽ സംഘടിപ്പിച്ച സംവാദത്തിനിടെയാണ് കുട്ടികൾ  സബ് കളക്ടർ പ്രേം കൃഷ്ണയോട് ചോദ്യമുയർത്തിയത്. 

കുട്ടിക്കാലത്ത് ഒരു ലഷ്യവുമില്ലാതെയാണ് താൻ പഠനം ആരംഭിച്ചത്. കോളേജിലെത്തിയതോടെ പിതാവിന്റെയും മറ്റ് പലരുടെയും നല്ല കാര്യങ്ങൾ ജീവിതത്തിൽ പ്രചോദനമായി. പല ജോലികളിൽ നിന്നും ചാടി ചാടിയാണ് ഇഷ്ടപ്പെട്ട ഐഎഎസ് ജോലിയിൽ പ്രവേശിച്ചത് പ്രേം കൃഷ്ണ പറഞ്ഞു നിർത്തി. 

ഇതോടെയാണ് കുട്ടികൾ നിരവധി ചോദ്യങ്ങളുമായി രംഗത്തെത്തിയത്. സാറെ സാറിന്‍റെ റോള്‍ മോഡല്‍ ആരാണ്?, ഐഎഎസിൽ നിന്നും വീണ്ടും ചാടുമോ തുടങ്ങിയ നിരവധി ചോദ്യങ്ങൾ. എല്ലാ ചോദ്യങ്ങൾക്കും നിറപുഞ്ചിരിയോടെയാണ് അദ്ദേഹം മറുപടി നൽകിയത്. ഇടയ്ക്ക് നല്ല ഉപദേശങ്ങളും നൽകി. മൂന്നാറിലെ 11 സ്കുളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ചിൽഡ്രൻസ് ഡേയോട് അനുബന്ധിച്ച് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്.