Asianet News MalayalamAsianet News Malayalam

കുട്ടമ്പേരൂര്‍ ആറിന്‍റെ സര്‍വ്വേ നിലച്ചു

ആറിന്‍റെ ആഴവും വീതിയും വർദ്ധിപ്പിക്കുന്നതിനായി ആർ ഐ ഡി എഫ് പദ്ധതിയിൽ നാലുകോടി രൂപ അനുവദിച്ചിട്ടുള്ളതാണ്. സർക്കാർ നിർദ്ദേശ പ്രകാരം ആറ് അളന്ന് തിരിക്കുന്നതിനായി രണ്ട് സർവ്വേയറുമാരെ നിയോഗിച്ചിരുന്നു. എന്നാല്‍ സർവ്വേയർ സി.അജിത്കുമാർ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. 

survey of Kuttemperoor river stopped
Author
Alappuzha, First Published Dec 1, 2018, 9:38 PM IST

മാന്നാർ: കുട്ടമ്പേരുർ ആറിന്‍റെ സർവ്വേ നിലച്ചതോടെ നാലുകോടിയുടെ നവികരണ പദ്ധതി നഷ്ടപ്പെടും. കുട്ടമ്പേരൂർ ആറിന്‍റെ രണ്ടാം ഘട്ട പ്രവർത്തനത്തിന്‍റെ ഭാഗമായി സർക്കാർ നിദ്ദേശമനുസരിച്ച് ആറ് അളന്നു തിരിച്ച് നിർണ്ണയം നടന്നു വരികയായിരുന്നു. ഇതിനിടെയാണ് സർവ്വേയർ സി അജിത് കുമാറിനെ നാഷണൽ ഹൈവേ യിലേക്ക് മാറ്റിയത്. ഇതോടെ സര്‍വ്വേ നിലച്ചിരിക്കുകയാണ്.

ആറിന്‍റെ ആഴവും വീതിയും വർദ്ധിപ്പിക്കുന്നതിനായി ആർ ഐ ഡി എഫ് പദ്ധതിയിൽ നാലുകോടി രൂപ അനുവദിച്ചിട്ടുള്ളതാണ്. സർക്കാർ നിർദ്ദേശ പ്രകാരം ആറ് അളന്ന് തിരിക്കുന്നതിനായി രണ്ട് സർവ്വേയറുമാരെ നിയോഗിച്ചിരുന്നു. എന്നാല്‍ സർവ്വേയർ സി.അജിത്കുമാർ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ഇപ്പോള്‍ അജിത് കുമാറിനെ നാഷണല്‍ ഹൈവേയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെ ആറിന്‍റെ അളവ് സംബന്ധിച്ച പ്രവർത്തനങ്ങൾ പൂർണ്ണമായും നിലയ്ക്കും. ഈ സീസണിൽ തന്നെ ആർ ഐ ഡി എഫ് പണി നടക്കാതെ വന്നാൽ നബാർഡിന്‍റെ ഫണ്ട് വിനിയോഗിക്കാൻ കഴിയാതെ വരും.

Follow Us:
Download App:
  • android
  • ios