ഭീഷണിപ്പെടുത്തി 37,000 രൂപ കവർച്ച ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

എറണാകുളം: അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് അതിക്രമിച്ചു കയറി പണം കവർച്ച ചെയ്ത പ്രതികള്‍ പിടിയിൽ. അഞ്ചംഗ സംഘത്തെ ആണ് മണിക്കൂറുകൾക്കകം പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. പോഞ്ഞാശ്ശേരി സ്വദേശികളായ റിൻഷാദ്, സലാം, വലിയകുളം സ്വദേശികളായ ബേസിൽ, സലാഹുദ്ദീൻ, ചേലക്കുളം സ്വദേശി അനു എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്‍റെ പിടിയിലായത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഭീഷണിപ്പെടുത്തി 37,000 രൂപ കവർച്ച ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

YouTube video player