പുലാമന്തോൾ: മാലിന്യം കളയാന്‍ വീടിന് പുറത്തിറങ്ങിയതിനിടെ പാമ്പിന്‍റെ കടിയേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. എടപ്പലം പിടിഎംവൈ ഹൈസ്‌കൂളിലെ ബയോളജി അധ്യാപികയായ അജിത (47) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് മാലിന്യം കളയാന്‍ പുറത്തിറങ്ങിയതിനിടെ അജിതയ്ക്ക് പാമ്പിന്റെ കടിയേറ്റത്.

തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ അധ്യാപിക ഇന്ന് രാവിലെയാണ് മരിച്ചത്. എടപ്പലം പിടിഎംവൈ ഹൈസ്‌കൂളിലെ അധ്യാപകൻ മുഹമ്മദ് അഷ്‌റഫാണ് ഭർത്താവ്. മക്കൾ: അൻഷദ്, അംജദ്.

(വാര്‍ത്തയ്ക്ക് നല്‍കിയിരിക്കുന്നത് പ്രതീകാത്മക ചിത്രം)

സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാന്‍ പാമ്പ് പിടിക്കാനിറങ്ങി; കടിയേറ്റ് സക്കീര്‍ മരിച്ചു, വേദനയില്‍ വീട്ടുകാര്‍

പാമ്പു പിടുത്തക്കാർക്ക് ലൈസന്‍സ് ഏർപ്പെടുത്താൻ സർക്കാർ; ഉത്തരവ് ഉടൻ

ഇര തേടി വന്ന് പൈപ്പിനുള്ളില്‍ ദിവസങ്ങളോളം കുടുങ്ങിയ മലമ്പാമ്പ്, ഒടുവില്‍ രക്ഷ; വീഡിയോ...

വരിഞ്ഞുമുറുക്കിയ പെരുമ്പാമ്പിൽ നിന്ന് മാനിനെ സാഹസികമായി രക്ഷിക്കുന്നു; വൈറൽ വീഡിയോ കേരളത്തിലേതോ?

'അമ്മച്ചിയേ..അമ്മച്ചിയേ പാമ്പ്';അരണയ്ക്ക് പിന്നാലെ വന്ന അതിഥിയെ കണ്ട് അലറി വിളിച്ച് കുട്ടി; വീഡിയോ വൈറൽ

കിടപ്പുമുറിയിലെ ഏസിക്കുള്ളിൽ നിന്ന് പുറത്ത് വന്നത് 40 പാമ്പിന്‍ കുഞ്ഞുങ്ങൾ; ഞെട്ടലോടെ കർഷകൻ