മാനന്തവാടി: വയനാട് ഗവ. എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം അസോ. പ്രൊഫസറെ മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി സദാശിവനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പായോട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന സദാശിവന്‍ കഴിഞ്ഞ ദിവസമാണ് ലോഡ്ജിൽ മുറിയെടുത്തത്. വാതിൽ തുടർച്ചയായി അടച്ചിട്ടത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അമിത രക്തസമ്മർദ്ധമടക്കമുള്ള രോഗങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.