Asianet News MalayalamAsianet News Malayalam

മഴക്കാലം ഇവര്‍ക്ക് ദുരിതകാലം; മാനം കറുത്താല്‍ ഈ സ്കൂളിലെ അധ്യാപകരുടെ നെഞ്ചിടിക്കും

ചെറിയൊരു മഴയെത്തിയാല്‍ കുട്ടികള്‍ക്ക് അവധി നല്‍കി വീട്ടിലേക്ക് മടങ്ങേണ്ട ഗതികേടിലാണ് ഈ അധ്യാപകര്‍.
 

teachers in munnar government lp school fears raining season
Author
Idukki, First Published May 25, 2019, 5:20 PM IST

ഇടുക്കി: മഴ കണ്ട് ആസ്വദിക്കാന്‍ ഇഷ്ടമില്ലത്താവര്‍ ആരുമുണ്ടാകില്ല. എന്നാല്‍  മുറ്റവും കടന്ന് വെള്ളം വീടിന്‍റെ ഉള്ളില്‍ എത്തിയാല്‍ എന്ത് ചെയ്യും? ഇത്തരമൊരു ഗതികേടിലാണ് പഴയ മൂന്നാറിലെ എല്‍പി സ്കൂള്‍ അധ്യാപകര്‍. മഴ ഒന്ന് ചെറുതായി ചാറിയാല്‍ ഇവരുടെ നെഞ്ചിടിക്കും. മാനത്ത് മഴയെത്തിയാല്‍ പ്രളയമെത്തുന്ന മൂന്നാറിലെ സര്‍ക്കാര്‍ എല്‍ പി സ്കൂളിലെ അധ്യാപകരാണ് ഇവര്‍. ചെറിയൊരു മഴയെത്തിയാല്‍ കുട്ടികള്‍ക്ക് അവധി നല്‍കി വീട്ടിലേക്ക് മടങ്ങേണ്ട ഗതികേടിലാണ് ഈ അധ്യാപകര്‍.

മഴ പെയ്താല്‍ സമീപത്തുകൂടി ഒഴുകുന്ന തോട്ടിലെ വെള്ളം സ്‌കൂളിന്‍റെ പരിസരത്തെത്തും. വെള്ളത്തിനോടൊപ്പം ഇഴജന്തുക്കളും ക്സാസ് മുറികളിലേക്ക് എത്തും.  ഇതാണ് കാലങ്ങളായി ഈ സ്കൂളിന്‍റെ അവസ്ഥ. പ്രളയം നാശംവിതച്ച് കടന്നുപോയതിന് ശേഷവും സ്കൂളിന്‍റെ ഉന്നമനത്തിനായി വേണ്ട കാര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടില്ല.  മഴപെയ്തു തുടങ്ങുന്നതോടെ കുട്ടികള്‍ക്ക് അവധിനല്‍കാറാണ് പതിവ്. അപകടമൊഴിവാക്കാനാണ് കുട്ടികള്‍ക്ക് അവധി നല്‍കുന്നത്.  മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ കുട്ടികള്‍ക്ക് ആദ്യക്ഷരം പറഞ്ഞുനല്‍കുന്നതിന് സ്ഥാപിച്ച സ്‌കൂളിന്‍റെ അവസ്ഥായാണിത്. 

1968 ലാണ് പഴയമൂന്നാറില്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കനത്തമഴയില്‍ തോട്ടില്‍ കുത്തൊഴുക്ക് ഉണ്ടായിരുന്നു. മേഘലയില്‍ മറ്റ് കെട്ടിടങ്ങള്‍ ഇല്ലാത്തതിനാല്‍ വെള്ളം കയറുന്നത് അപൂര്‍വ്വമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. സമീപങ്ങളില്‍ ബഹുനില മന്ദിരങ്ങള്‍ ഉയര്‍ന്നതോടെ തോടിന്‍റെ വീതികുറഞ്ഞു. തോട്ടില്‍ കാടുകയറിയതോടെ ഒഴുക്ക് തടസ്സപ്പെടുകയും ചെയ്തു. സ്‌കൂള്‍ ആരംഭിക്കുവാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവരും തയ്യറാകുന്നില്ല.

വര്‍ഷത്തിലൊരിക്കല്‍ തോട്ടിലെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ തോട് വ്യത്തിയാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവിടങ്ങളില്‍ അത്തരമൊരു നടപടികള്‍ സ്വീകരിച്ചിട്ടില്ല. സ്‌കൂളിന് പുറമെ പി ആര്‍ സിയടക്കം നാല് കെട്ടിടങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇഴജെന്തുക്കളുടെ ശല്യത്താല്‍ കെട്ടിടത്തില്‍ ഇരിക്കാന്‍ കഴിയില്ലെന്ന് പി ആര്‍ സിയിലെ പ്രോഗ്രാം ഓഫീസര്‍ രമേഷ് പ്രേംകുമാര്‍ പറയുന്നു.

 

 

Follow Us:
Download App:
  • android
  • ios