ഹരിപ്പാട്. ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ തെലങ്കാന സ്വദേശി യാത്രാമധ്യേ മരിച്ചു. തെലങ്കാന മെഹബൂബാദ് ഷാനിയ പുരം, സായി ബാബ മന്ദിർ ടെംപിൾ സ്ട്രീറ്റ്, ഹൗസ് നമ്പർ 1/66ല്‍ താമസിക്കുന്ന ദാസരി വെങ്കിടേശ്വരരു (55) ആണ് മരിച്ചത്. ശബരിമല ദർശനം കഴിഞ്ഞു തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്ര ത്തിൽ  പോയി തിരികെ ഗുരുവായൂരിലേക്ക് ബസിൽ പോവുകയായിരുന്നു ഇവരുടെ സംഘം. യാത്രാമധ്യേ  ഹരിപ്പാടിനടുത്തു വച്ചു ഇയാൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തുടർന്ന് ഹരിപ്പാട് ഗവണ്‍മെന്‍റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.