പുതിയകാവ് ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളത്ത് ആരംഭിക്കുമ്പോൾ പുതിയകാവ് കുരിശടിയിലെത്തി മെഴുകുതിരി 17 തെളിച്ചു ജീവത കളിപ്പിക്കുന്നതും മാവേലിക്കരയുടെ മതമൈത്രിയുടെ പ്രതീകമാണ്
മാവേലിക്കര: വർഷങ്ങളായി നടന്നുവരുന്ന ആചാരത്തിന്റെ ഭാഗമായി മാവേലിക്കര താലൂക്ക് എൻഎസ്എസ് യൂണിയന്റെ കീഴിലുള്ള പുതിയകാവ് ഭദ്രകാളി ക്ഷേത്രനടയിൽ പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാൾ റാസക്ക് സ്വീകരണം നൽകി. റാസ ക്ഷേത്രനടയിൽ നിർത്തി പ്രത്യേക പ്രാർഥനകളും വാഴ്ത്തും നടത്തി. എൻഎസ്എസ് യൂണിയൻ ഭാരവാഹികൾ ക്ഷേത്രനടയിൽ നിലവിളക്കു തെളിച്ചു സ്വീകരണം നൽകി.
ഓർത്തഡോക്സ് സഭ ഭദ്രാസന സെക്രട്ടറി കത്തീഡ്രൽ ഫാ. ജോൺസ് ഈപ്പൻ, വികാരി ഫാ. അജി കെ തോമസ്, സഹവികാരി ഫാ. ബൈജു തമ്പാൻ, ട്രസ്റ്റി പി ഫിലിപ്പോസ്, സെക്രട്ടറി വി ടി ഷൈൻ മോൻ, കൺവീനർ സജി പി ജോഷ്വ, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ഡോ. പ്രദീപ് ഇറവങ്കര, സെക്രട്ടറി വി ആർ സാനിഷ് കുമാർ എന്നിവർ സംസാരിച്ചു.
പുതിയകാവ് ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളത്ത് ആരംഭിക്കുമ്പോൾ പുതിയകാവ് കുരിശടിയിലെത്തി മെഴുകുതിരി 17 തെളിച്ചു ജീവത കളിപ്പിക്കുന്നതും മാവേലിക്കരയുടെ മതമൈത്രിയുടെ പ്രതീകമാണ്.
