Asianet News MalayalamAsianet News Malayalam

Ration : റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ചു

ഇ-പോസ് മെഷീൻ പണിമുടക്കിയതോടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും റേഷൻ വിതരണം മുടങ്ങിയിരുന്നു. പലയിടത്തും റേഷൻ സാധനം വാങ്ങാൻ ആളെത്തുമ്പോഴും ഇ പോസ് മെഷിൻ പണിമുടക്കുകയാണെന്നായിരുന്നു വ്യാപാരികളുടെ പരാതി

Temporary arrangement made during the works of the ration shops withdrawn
Author
Thiruvananthapuram, First Published Jan 27, 2022, 11:54 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളുടെ (Ration Shop) പ്രവർത്തന സമയത്തിൽ താത്കാലികമായി ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ചു. ഇന്ന് മുതൽ എല്ലാ റേഷൻകടകളും രാവിലെ 8.30 മുതൽ 12.30 വരെയും വൈകിട്ട് മൂന്ന് മുതൽ 6.30 വരെയും പ്രവർത്തിക്കും. ഇ- പോസ് സംവിധാനത്തിലെ തകരാറിനെ തുടർന്നാണ് സമയക്രമീകരണം ഏർപ്പെടുത്തിയിരുന്നത്.

ഇ-പോസ് മെഷീൻ പണിമുടക്കിയതോടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും റേഷൻ വിതരണം മുടങ്ങിയിരുന്നു. പലയിടത്തും റേഷൻ സാധനം വാങ്ങാൻ ആളെത്തുമ്പോഴും ഇ പോസ് മെഷിൻ പണിമുടക്കുകയാണെന്നായിരുന്നു വ്യാപാരികളുടെ പരാതി. റേഷൻ വ്യാപാരികളുടെ സംഘടനയും പ്രതിസന്ധി മന്ത്രിയുടെ ഓഫീസിനെ  അറിയിച്ചിരുന്നു. ഇതാദ്യമായല്ല സംസ്ഥാനത്ത് ഇ.പോസ് മെഷീൻ പണിമുടക്കുന്നത്. തകരാർ വരുന്ന മറുക്ക് നന്നാക്കുകയല്ലാതെ ശാശ്വത പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് റേഷൻ വ്യാപാരികളുടെ പ്രധാന പരാതി
 

Follow Us:
Download App:
  • android
  • ios