കൊച്ചി: എറണാകുളം കാലടിയിൽ വീടിന് സമീപത്തുള്ള കുളത്തിൽ ചൂണ്ടയിടാൻ പോയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കാലടി സ്വദേശി ഷൈമോൻ (10) ആണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കളും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കുളത്തിൽ ചൂണ്ടയിട്ടുകൊണ്ടിരിക്കുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണതായിരിക്കാമെന്നാണ് നി​ഗമനം. അപകടം നടന്ന ദിവസം വൈകിട്ടോടെയാണ് ഷൈമോന്റെ മൃതദേഹം കുളത്തിൽനിന്ന് കണ്ടെടുത്തത്. കാലടി മരോട്ടിച്ചുവട് ഈട്ടുങ്ങ വീട്ടിൽ ദേവസിയുടെ മകനാണ് ഷൈമോൻ.