വിളിക്കുന്നത് പൊലീസുകാരനെന്ന് പരാതിക്കാരനെ തെറ്റിദ്ധരിപ്പിച്ചു. പരാതി രജിസ്റ്റർ ചെയ്യാൻ പണം ആവശ്യമെന്ന് പറഞ്ഞ് ഒരു ലക്ഷത്തിഇരുപതിനായിരം രൂപയും തട്ടിപ്പുകാരൻ കൈക്കലാക്കി.പിന്നീടാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. 

കണ്ണൂർ: പൊലീസ് ഓഫീസർ ചമഞ്ഞ് കണ്ണൂരിൽ സൈബർ തട്ടിപ്പ്.ബാങ്ക് അക്കൗണ്ട് തീവ്രവാദികൾ ഉപയോഗിക്കുന്നുവെന്ന് പറഞ്ഞാണ് തലശ്ശേരി സ്വദേശിയുടെ ഒന്നരലക്ഷത്തിലധികം രൂപ തട്ടിയെടുത്തത്. പൊലീസ് ഓഫീസറെന്ന് പറഞ്ഞാണ് തലശേരി സ്വദേശിക്ക് ആദ്യ വിളി വന്നത്. ആധാറും ഫോൺ നമ്പറും ഉപയോഗിച്ച് അഞ്ജാതൻ അനധികൃത ബാങ്ക് അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ടെന്ന് പറഞ്ഞു. ഈ അക്കൗണ്ട് തീവ്രവാദപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും അറിയിച്ചു. വിളിക്കുന്നത് പൊലീസുകാരനെന്ന് പരാതിക്കാരനെ തെറ്റിദ്ധരിപ്പിച്ചു. പരാതി രജിസ്റ്റർ ചെയ്യാൻ പണം ആവശ്യമെന്ന് പറഞ്ഞ് ഒരു ലക്ഷത്തിഇരുപതിനായിരം രൂപയും തട്ടിപ്പുകാരൻ കൈക്കലാക്കി.പിന്നീടാണ് തട്ടിപ്പാണെന്ന് വ്യക്തമായത്. 

പൊലീസ് ഓഫീസർ ചമഞ്ഞ് സാധാരണക്കാരിൽ നിന്ന് പണം തട്ടുന്നത് സ്ഥിരം സംഭവമെന്നാണ് പൊലീസ് പറയുന്നത്.

മുൻപുണ്ടായ സമാനസംഭവം ഇങ്ങനെ.ഒരു വ്യക്തിയുടെ പേരിൽ വന്ന കൊറിയറിൽ മയക്കുമരുന്നുണ്ടെന്ന് പറഞ്ഞ് വീഡിയോ കോളിൽ പൊലീസ് ഓഫീസറെന്ന വ്യാജേനെ ഒരാളെത്തുന്നു. അക്കൗണ്ടിലെ പണം നിയമവിധേയമാണോയെന്നറിയാൻ വ്യാജ പൊലീസിന്റെ അക്കൗണ്ടിലേക്ക് പണം അയക്കാൻ ആവശ്യപ്പെട്ടു. പണം അയച്ചു കഴിഞ്ഞതോടെ ഇവർ അപ്രത്യക്ഷരായി. തട്ടിപ്പുകൾ ആവ‍ർത്തിക്കുന്ന സാഹചര്യത്തിൽ അജ്ഞാത കോളുകൾക്ക് ശ്രദ്ധിച്ച് മറുപടി നൽകണമെന്ന് പൊലീസ് അറിയിച്ചു.