വയനാട്ടില്‍ നിന്ന് മരം കയറ്റി കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്.

കോഴിക്കോട്: താമരശേരി ചുരത്തില്‍ തടി കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞ് ക്ലീനറുടെ കൈയ്യെല്ല് പൊട്ടി. കൂടത്തായി പൂവോട്ടില്‍ സലീമിനാണ് പരുക്കേറ്റത്. ഡ്രൈവര്‍ പൂവോട്ടില്‍ ഷാഹിദ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ഇന്ന് പുലര്‍ച്ചെ രണ്ടോടെ ചുരം എട്ടാം വളവിലാണ് അപകടമുണ്ടായത്. വയനാട്ടില്‍ നിന്ന് മരം കയറ്റി കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. പെട്ടെന്ന് എതിരെ വന്ന കാറില്‍ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോള്‍ ലോറി മറിയുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. സംഭവശേഷം ചുരത്തില്‍ ഗതാഗത തടസം അനുഭവപ്പെട്ടു. വണ്‍വേ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തില്‍ വാഹനങ്ങള്‍ കടത്തിവിട്ടത്. പിന്നീട് ജെ.സി.ബി എത്തിച്ച് റോഡരികില്‍ വീണ മരത്തടികള്‍ മറ്റൊരു ലോറിയിലേക്ക് മാറ്റി.

മലയാളി പ്രവാസികള്‍ 22 ലക്ഷം; '2023ല്‍ നാട്ടിലേക്കെത്തിയത് 2.16 ലക്ഷം കോടി രൂപ'

YouTube video player