Asianet News MalayalamAsianet News Malayalam

കാരോട് ബൈപ്പാസിൽ നിർമ്മാണത്തിലിരുന്ന 40 അടി ഉയരമുള്ള പാ‍ർശ്വഭിത്തി 100 മീറ്റർ നീളത്തിൽ ഇടിഞ്ഞുവീണു

നിർമ്മാണം പുരോഗമിക്കുന്ന കഴക്കൂട്ടം കാരോട് ബൈപ്പാസിലെ അവസാനഭാഗത്തെ റോഡിന്റെ പാർശ്വഭിത്തായാണ് നിലംപൊത്തിയത്. നാൽപ്പത് അടി ഉയരത്തിൽ ഉള്ള പാർശ്വഭിത്തിയാണ് ഇടിഞ്ഞ് വീണത്. 

The 40-foot-high sidewall under construction on the Karrot Bypass collapsed
Author
Thiruvananthapuram, First Published Nov 1, 2021, 10:55 AM IST

തിരുവനന്തപുരം: ‌നിർമ്മാണം പുരോഗമിക്കുന്ന കഴക്കൂട്ടം കാരോട് ബൈപ്പാസിലെ പാർശ്വഭിത്തി 100 മീറ്റർ നീളത്തിൽ ഇടിഞ്ഞ് വീണു. പാറശാല ചെങ്കവിളക്ക് സമീപമാണ് റോഡിലെ പണി പൂ‍ർത്തിയായ 40 അടി ഉയരത്തിലുള്ള പാർശ്വഭിത്തി തകർന്നത്. ഇടിഞ്ഞ ഭാഗത്ത് വീടുകളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

നിർമ്മാണം പുരോഗമിക്കുന്ന കഴക്കൂട്ടം കാരോട് ബൈപ്പാസിലെ അവസാനഭാഗത്തെ റോഡിന്റെ പാർശ്വഭിത്തായാണ് നിലംപൊത്തിയത്. നാൽപ്പത് അടി ഉയരത്തിൽ ഉള്ള പാർശ്വഭിത്തിയാണ് ഇടിഞ്ഞ് വീണത്. പാതയുടെ വശത്ത് സർവ്വീസ് റോഡിന്റെ പണി നടക്കുന്നതിനിടെയാണ് അപകടം. സാങ്കേതികപിഴവാണ് പാർശ്വഭിത്തി തകരാൻ കാരണമെന്നാണ് പരാതി. കോൺക്രീറ്റ് സ്ലാബുകൾ ചേർത്ത് വച്ചാണ് ഇരുഭാഗത്തും പാർശ്വഭിത്തി നിർമ്മിക്കുന്നത്. ആഴ്ചകളായി തുടരുന്ന കനത്ത മഴയിൽ വെള്ളം ഭിത്തിയുടെ അടിയിലേക്ക് ഇറങ്ങിയിരുന്നു.

കഴക്കൂട്ടം കാരോട് പാതയുടെ മുക്കോല മുതൽ കാരോട് വരെയുള്ള 95 ശതമാനം ജോലികളും പൂർത്തിയായെന്നാണ് നിർമ്മാണകമ്പനിയുടെ അവകാശവാദം. അതിനിടെയാണ് പാർശ്വഭിത്തി തകർന്നത്. മുക്കോല മുതൽ പതിനാറര കിലോമീറ്റർ റോഡ് കോൺക്രീറ്റിലാണ് നിർമ്മിക്കുന്നത്. പൂർത്തിയായ റോഡിന്റെ പാർശ്വഭിത്തി തകർന്നതോടെ ജനങ്ങൾ ഭീതിയിലായി

Follow Us:
Download App:
  • android
  • ios