പാതിരാത്രി ഒന്നരയോടെയായിരുന്നു ആക്രമണമെന്ന് നാട്ടുകാര്‍ പറയുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. 

മണ്ണഞ്ചേരി: കരോള്‍ സംഘത്തിന്‍റെ മറവില്‍ വലിയ കലവൂര്‍ പ്രദേശത്ത് വ്യാപക ആക്രമണം. കഴിഞ്ഞ 24 ന് രാത്രിയിലായിരുന്നു സംഭവം. മണ്ണഞ്ചേരി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെ വിവിധയിടങ്ങളിലായിരുന്നു ആക്രമണങ്ങള്‍ അരങ്ങേറിയത്. 

ദേശീയ പാതയോരത്തെ ഓട്ടോസ്റ്റാന്‍റിലെ കൊടിമരവും, ഇതിന് സമീപത്തായി സ്ഥാപിച്ചിരുന്ന വനിതാ മതിലിന്‍റെ പ്രചരണ ബോര്‍ഡുകളും, പന്നിശേരി ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്‍റെ ചില്ലും, ആരാമം വലിയ കലവൂര്‍ റോഡ് സൈഡിലെ കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ സതീഷിന്‍റെ വീടിന്‍റെ ജനാലകളും ആക്രമിസംഘം അടിച്ചു തകര്‍ത്തു. 

പാതിരാത്രി ഒന്നരയോടെയായിരുന്നു ആക്രമണമെന്ന് നാട്ടുകാര്‍ പറയുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. വിവരം ചിലര്‍ മണ്ണഞ്ചേരി പോലീസിനെ അറിയിച്ചെങ്കിലും ആരെയും പിടി കൂടാന്‍ കഴിഞ്ഞില്ല.