റോഡിലുടെ നടന്ന് പോയ വീട്ടമ്മയെ തള്ളിയിട്ട് മാല പൊട്ടിച്ചു കടന്നു.
കായംകുളം: റോഡിലൂടെ നടന്ന് പോയ വീട്ടമ്മയെ തള്ളിയിട്ട് മാല പൊട്ടിച്ചു കടന്നു. കൃഷ്ണപുരം കാപ്പില്‍മേക്ക് സഞ്ജയ് ഭവനത്തില്‍ ശ്യാമയുടെ രണ്ട് പവന്‍റെ മാലയാണ് മോഷ്ടാവ് അപഹരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. അയല്‍പക്കത്തുള്ള വീട്ടില്‍ പോയ ശേഷം ഇവരുടെ തിരികെ വീട്ടിലേക്ക് മടങ്ങിവരും വഴിയാണ് ഇരുട്ടത്ത് പതുങ്ങി നിന്ന മോഷ്ടാവ് മാല പൊട്ടിച്ചത്.
തുടര്‍ന്ന് റോഡിലെ കുഴിയില്‍ കെട്ടികിടന്ന വെള്ളത്തിലേക്ക് ശ്യാമയെ തള്ളിയിട്ട ശേഷം മോഷ്ടാവ് ഓടി രക്ഷപെട്ടു. ബഹളം കേട്ട് സമീവാസികള്‍ എത്തി പ്രദേശമാകെ പരിശോധിച്ചെങ്കിലും മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
