തീ ആളിപ്പടരുന്നത് കണ്ട പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് തിരൂരിൽ നിന്ന് രണ്ട് യൂനിറ്റ് ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്...
മലപ്പുറം: വൈലത്തൂർ മേലേ ഓവുങ്ങലിൽ നിർത്തിയിട്ടിരുന്ന ലോറി ഭാഗികമായി കത്തിനശിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടോടെ ഹോളോബ്രിക്‌സ് കമ്പനിക്ക് സമീപത്ത് ഓവുങ്ങൽ സ്വദേശി പാറേപറമ്പിൽ ശംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള ലോറിയുടെ മുൻഭാഗമാണ് കത്തി നശിച്ചത്. തീ ആളിപ്പടരുന്നത് കണ്ട പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് തിരൂരിൽ നിന്ന് രണ്ട് യൂനിറ്റ് ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. ലോറിയുടെ ക്യാബിൻ ഭാഗത്തെ റേഡിയേറ്റർ, സ്റ്റിയറിംഗ്, വയറിംഗ് എന്നിവ കത്തിനശിച്ചു. അസി. ഫയർ ഓഫീസർ പി സുനിലിന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
