പറവണ്ണയിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലിൻചുവട് പള്ളിപ്പറമ്പിൽ വേലായുധ(55)നാണ് അറസ്റ്റിലായത്.  

തിരൂർ: പറവണ്ണയിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലിൻചുവട് പള്ളിപ്പറമ്പിൽ വേലായുധ(55)നാണ് അറസ്റ്റിലായത്. ക്വാറന്റൈനിൽ കഴിയാതെ പുറത്തിറങ്ങി നടന്ന വേലായുധനെ ബോധവത്കരിച്ചതിന്റെ പേരിലാണ് ഞായറാഴ്ച രാത്രി എട്ട് മണിയോടെ തിരൂർ പറവണ്ണ ആലിൻചുവട് പള്ളിപറമ്പിൽ സുരേഷ് ബാബുവിനെ പ്രതി കുത്തിപ്പരിക്കേൽപ്പിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

കഴുത്തിനും കാലിനും പരിക്കേറ്റ സുരേഷ് ബാബുവിനെ നാട്ടുകാർ തിരൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊവിഡ് കാരണം ക്വാറന്റൈനിൽ ഇരിക്കുന്നതിന് പകരം പുറത്തിറങ്ങി നടന്നത് പലതവണ പൊലീസും പഞ്ചായത്ത് അധികൃതരും വേലായുധനെ താക്കീത് ചെയ്തിരുന്നു. എന്നാൽ തനിക്കെതിരെ പൊലീസിൽ പരാതിപ്പെട്ടു എന്നാരോപിച്ചാണ് വേലായുധൻ സുരേഷ് ബാബുവുമായി സംഘർഷമുണ്ടാക്കി കുത്തി പരിക്കേൽപ്പിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona