മാന്നാർ: മാന്നാർ പഞ്ചായത്ത് ഓഫീസിന് കിഴക്ക് വശം നന്ത്യാട്ട് ജംഗ്ഷനിൽ കടകൾ കുത്തി തുറന്ന് മോഷണ ശ്രമം. നന്ത്യാട്ട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കേരള ആയുർവേദ വൈദ്യശാലയിലും, തൊട്ടടുത്ത മുറിയിൽ പ്രവർത്തിക്കുന്ന പ്രിയ സ്റ്റോറിലുമാണ് കഴിഞ്ഞ ദിവസം രാത്രി മൂന്നു മണിയോടെ മോഷണശ്രമം നടന്നത്.

താഴ് പൊട്ടിച്ച ശേഷം ആണ് മോഷ്ടാക്കൾ അകത്തു കയറിയത്. പ്രിയ സ്റ്റോഴ് ഉടമസ്ഥ കടയിൽ സൂക്ഷിച്ചിരുന്ന ബാഗും, റേഷൻ കാർഡ് ഉൾപ്പടെയുള്ള രേഖകൾ കടയുടെ പിൻവശത്ത് മോഷ്ടാക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുരട്ടിക്കാട് പാട്ടമ്പലം ദേവി ക്ഷേത്രത്തിന്റെ ആർച്ചിൽ സ്ഥാപിച്ചിട്ടുള്ള കാണിക്ക വഞ്ചി യും കുത്തിതുറക്കാൻ ശ്രമം നടന്നിട്ടുണ്ട്.