നൂറനാട് പൊലീസ് സ്റ്റേഷന് സമീപത്തെ കാവുംപാട് ഷറഫുല്‍ ഇസ്ലാം ജമാഅത്ത്  പള്ളിയിലെ പ്രധാന കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം. 

ചാരുംമൂട്: നൂറനാട് പൊലീസ് സ്റ്റേഷന് സമീപത്തെ കാവുംപാട് ഷറഫുല്‍ ജമാഅത്ത് പള്ളിയിലെ പ്രധാന കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം. പതിനയ്യായിരം രൂപയോളം മോഷണം പോയതായാണ് പരാതി. ഇന്ന് രാവിലെ പള്ളിയിലെത്തിയ ഇമാം ഷെരീഫ് മിസ്ബാഹിയാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയില്‍ പള്ളിക്കു വെളിയില്‍ സ്ഥാപിച്ചിരുന്ന വഞ്ചി തുറക്കാന്‍ ശ്രമം നടന്നതായും, നേര്‍ച്ച സാധനങ്ങള്‍ വില്പന നടത്തുന്ന കൗണ്ടറിലെ മേശ കുത്തിത്തുറന്ന നിലയിലും കണ്ടെത്തി. രണ്ടു ദിവസത്തിനുള്ളില്‍ വഞ്ചി തുറക്കാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് മോഷണം നടന്നത്.