Asianet News MalayalamAsianet News Malayalam

തിയോസഫിക്കല്‍ സൊസൈറ്റിയുടെ ഗ്രന്ഥശേഖരം ഇനി കാലിക്കറ്റ് സര്‍വകലാശാലയ്ക്ക്

1883-ല്‍ തിരുവനന്തപുരത്ത് സ്ഥാപിതമായ തിയോസഫിക്കല്‍ സൊസൈറ്റി അഥവാ ബ്രഹ്‌മവിദ്യാ സംഘത്തിന്റെ പുസ്തകശേഖരമാണ് സര്‍വകലാശാലക്ക് കൈമാറിയത്. 

theosophical societys library now belongs to the university of calicut vcd
Author
First Published Feb 1, 2023, 9:00 PM IST

കോഴിക്കോട്: പഴയകാല പുസ്തകങ്ങളും മാസികകളും ഡിജിറ്റല്‍ രൂപത്തിലാക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര വിഭാഗത്തിന്റെ പദ്ധതിയിലേക്ക് തിയോസഫിക്കല്‍ സൊസൈറ്റിയുടെ പഴയകാല മാസികകളും ഗ്രന്ഥങ്ങളും ലഭിച്ചു. 1883-ല്‍ തിരുവനന്തപുരത്ത് സ്ഥാപിതമായ തിയോസഫിക്കല്‍ സൊസൈറ്റി അഥവാ ബ്രഹ്‌മവിദ്യാ സംഘത്തിന്റെ പുസ്തകശേഖരമാണ് സര്‍വകലാശാലക്ക് കൈമാറിയത്. 

അമേരിക്കക്കാരനായ ഹെന്റി സ്റ്റീല്‍ ഒള്‍ക്കോട്ട് നേരിട്ടെത്തി സ്ഥാപിച്ചതാണ് തിരുവനന്തപുരത്തെ ബ്രഹ്‌മവിദ്യാസംഘം. ആനി ബസന്റ്, മഹാകവി കുമാരനാശാന്‍, ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, മഞ്ചേരി രാമയ്യര്‍ തുടങ്ങിയവര്‍ തിയോസഫി പ്രസ്ഥാനത്തിലെ അംഗങ്ങളായിരുന്നു. നിരവധി തിയോസഫി ഗ്രന്ഥങ്ങളും, മാസികകളും, പ്രചാരണ ലഘുലേഖകളും സര്‍വകലാശാലാ ചരിത്ര വിഭാഗത്തിന് ലഭിച്ചു. ഇവയുടെ ഡിജിറ്റല്‍ പകര്‍പ്പ് തിയോസഫി ശാഖക്ക് നല്‍കുന്നതിനോടൊപ്പം ഓാണ്‍ലൈനായി ഗവേഷകര്‍ക്ക് സൗജന്യമായി ലഭ്യമാക്കും. തിരുവനന്തപുരം അനന്ത തിയോസഫിക്കല്‍ സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര വിഭാഗം പ്രൊഫസര്‍ ഡോ. പി. ശിവദാസന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ഡോ. എന്‍.കെ. അജിത് കുമാര്‍ അധ്യക്ഷനായി. ബ്രഹ്‌മവിദ്യാ സംഘം പ്രവര്‍ത്തകരായ എസ്. ശിവദാസ്, ബി. ഹരിഹരന്‍, എം. സനല്‍കുമാര്‍, ആര്‍. ശശിധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകരും ഗവേഷകരും പങ്കെടുത്തു.

Read Also: വയനാട് സ്വകാര്യതോട്ടത്തില്‍ കടുവ ചത്തനിലയിൽ, കഴുത്തിൽ കുരുക്ക് , ജഡത്തിന് ഒരു ദിവസത്തെ പഴക്കം

Follow Us:
Download App:
  • android
  • ios