വഴക്കിനിടെ പളനി ഭാര്യയെ കാട്ടുകൊമ്പ് കൊണ്ട് തല്ലിവീഴ്ത്തി. പിന്നീട് പ്ലാസ്റ്റിക്ക് കയര്‍ ഉപയോഗിച്ച് വീടിനു സമീപത്തെ മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു

ഇടുക്കി: തൊടുപുഴയില്‍ ഭാര്യയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ് വിധിച്ച് കോടതി. കുമളി സ്വദേശി പളനിയെ ആണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ്-രണ്ട് കോടതി ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തവും 25000 രൂപ പിഴയും മോഷണത്തിന് ഏഴ് വര്‍ഷം കഠിന തടവും 10000 രൂപ പിഴയുമാണ് ശിക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2013 ഡിസംബര്‍ 24നാണ് കൊലപാതകം നടന്നത്. വഴക്കിനിടെ പളനി ഭാര്യയെ കാട്ടുകൊമ്പ് കൊണ്ട് തല്ലിവീഴ്ത്തി. പിന്നീട് പ്ലാസ്റ്റിക്ക് കയര്‍ ഉപയോഗിച്ച് വീടിനു സമീപത്തെ മരത്തില്‍ കെട്ടിത്തൂക്കി. ഭാര്യയുടെ ആഭരണങ്ങള്‍ കവര്‍ന്നശേഷം ഈ ആഭരണങ്ങള്‍ പണയം വെച്ച് തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടു. എന്നാല്‍ പൊലീസ് കൊലപാതകം നടന്ന് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.